This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഴിയും പൊഴിയും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഴിയും പൊഴിയും

അഴിമുഖം (പൂവാര്‍)

സമുദ്രവും കായലും സദാ തൊട്ടുകിടക്കുന്ന ഭാഗത്തിന് അഴി എന്നും, അവയ്ക്കിടയ്ക്കായി ശേഷിക്കുന്ന മണല്‍ത്തിട്ടയ്ക്ക് പൊഴി എന്നും പറയുന്നു. ഇടയ്ക്കുള്ള ഭൂഭാഗം നിരന്തരമായ ജലാതിക്രമണങ്ങളിലൂടെ അഴിഞ്ഞു (നശിച്ചു)പോയത് എന്ന അര്‍ഥത്തിലാണ് അഴി എന്നു പ്രയോഗിക്കുന്നത്. കാലവര്‍ഷംകൊണ്ടോ വേലിയേറ്റങ്ങളിലൂടെയോ ജലനിരപ്പു വര്‍ധിക്കുമ്പോള്‍ പൊഴിമുറിഞ്ഞോ, കവിഞ്ഞോ കടലും കായലും ഒന്നുചേരുക സാധാരണമാണ്.

കപ്പലുകളും നൌകകളും അടുക്കുവാന്‍ തുറമുഖങ്ങളിലുള്ള സൗകര്യത്തെ ആസ്പദമാക്കി തുറമുഖങ്ങള്‍ക്കും അഴി എന്നു പറഞ്ഞുവന്നിരുന്നു. 'കന്യാകുമാരി ഗോകര്‍ണത്തിനിടയില്‍ തെക്കു മംഗലപുരത്ത അഴിയും, വ. പുതുപ്പട്ടണത്ത അഴിയും, കി. പതിനെട്ടു പുരത്തില്‍ വാതിലും, പ. കടല്‍ക്കുപതിനെട്ട് അഴിമുഖവും ....., ഇങ്ങിനെ എത്രെചേരമാം നാട്ടിലെ അവസ്ഥ' എന്നു കേരളോത്പത്തിയില്‍ കാണുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍