This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അള്‍ട്രാ വയലറ്റ് ദീപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അള്‍ട്രാ വയലറ്റ് ദീപം

Ultra Violet lamp

പ്രത്യേക ആവശ്യങ്ങള്‍ക്കായി വേണ്ടത്ര അളവില്‍ വയലറ്റ് വികിരണം ലഭ്യമാക്കുന്ന പ്രഭാസ്രോതസ്. ഏതാണ്ട് 40-4,000 A° പരിധിയിലുള്ള വികിരണം ആണ് അള്‍ട്രാ വയലറ്റ്. സാധാരണ 'ടങ്സ്റ്റണ്‍ ഫിലമെന്റ്' വിളക്കുകള്‍ അള്‍ട്രാ വയലറ്റ് വികിരണവും പുറപ്പെടുവിക്കുന്നുണ്ട്. അള്‍ട്രാ വയലറ്റ് സുതാര്യവും (transparent) സാധാരണ പ്രകാശത്തിന് അതാര്യവും (opaque) ആയ പ്രത്യേക സ്ഫടികാവരണത്തില്‍ അടക്കിയിട്ടുള്ള ഇത്തരം സ്രോതസ്സുകളെ 'കറുത്ത ദീപം' (Black lamp) എന്നുപറയുന്നു. 3,200-4,000 A° വരെയുള്ള 'സമീപ അള്‍ട്രാ വയലറ്റ്' മേഖലയില്‍ ഒരു അവിച്ഛിന്ന സ്പെക്ട്രം (continuous spectrum) ഇവയില്‍നിന്നു ലഭിക്കുന്നു. ക്വാര്‍ട്സ് ട്യൂബുകളില്‍ ഹൈഡ്രജനോ രസമോ നിറച്ച ഡിസ്ചാര്‍ജ് വിളക്കുകളും അള്‍ട്രാ വയലറ്റ് ദീപമായി ഉപയോഗിക്കാറുണ്ട്. സ്പെക്ട്രോസ്കോപ്പി (Spectroscopy)യിലുള്ള ഗവേഷണം, അണുനാശനം, ചികിത്സാവശ്യങ്ങള്‍ എന്നിവയ്ക്കായി ഇവ ഉപയോഗിക്കപ്പെടുന്നു. ചികിത്സാവശ്യത്തിനായി കാര്‍ബണ്‍ ഇലക്ട്രോഡുകളോ ലോഹ ഇലക്ട്രോഡുകളോ ഉള്ള ഒരു തുറന്ന ആര്‍ക്ദീപം (Arc lamp) അള്‍ട്രാ വയലറ്റ് സ്രോതസ്സായി ഉപയോഗിക്കപ്പെടുന്നുണ്ട്. അള്‍ട്രാ വയലറ്റ് മൈക്രോസ്കോപ്പിനുവേണ്ടി ശക്തമായ 2,750 A° വികിരണം തരുന്ന കാഡ്മിയം ആര്‍ക്ക് ഉപയോഗപ്പെടുത്തുന്നു. ശൂന്യ അള്‍ട്രാ വയലറ്റ് മേഖലയില്‍ (Vaccum U.V.Region: 1,900 A°-നു താഴെ) ഇവയെല്ലാം ഉപയോഗശൂന്യമായതുകൊണ്ട് പ്രത്യേക സംവിധാനമുള്ള ദീപങ്ങള്‍ ആവശ്യമാണ്. നോ: വികിരണം

(ഡോ. സി.പി. ഗിരിജാവല്ലഭന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍