This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അളഗിരി നായിഡു (19-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അളഗിരി നായിഡു (19-ാം ശ.)

ദക്ഷിണേന്ത്യന്‍ ചിത്രകാരന്‍. സ്വദേശം മധുരയാണ്. തഞ്ചാവൂര്‍ മറാഠാ രാജധാനിയിലെ ചിത്രകാരനായിരുന്നു. പ്രസ്തുത രാജവംശം അന്യം നിന്നുപോയപ്പോള്‍ തിരുവിതാംകൂര്‍ രാജധാനിയിലേക്ക് ക്ഷണിക്കപ്പെട്ടു. സംഗീതജ്ഞനായ സ്വാതിതിരുനാള്‍ രാമവര്‍മ മഹാരാജാവ് (എ.ഡി. 1813-47) അളഗിരി നായിഡുവിനെ തന്റെ ആസ്ഥാന ചിത്രകാരന്‍മാരില്‍ പ്രമുഖനായി നിയമിച്ചു. അക്കാലത്തെ ചിത്രകാരന്‍മാരില്‍ ഏറ്റവും പ്രശസ്തനായിരുന്നു ഇദ്ദേഹം. പരമ്പരാഗതമായ ഭാരതീയ കലാശൈലിയെയും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി കലാകാരന്‍മാരിലൂടെ പ്രചരിപ്പിച്ച പാശ്ചാത്യശൈലിയുടെ ഏതാനും ഭാവങ്ങളെയും സമന്വയിപ്പിച്ച് രൂപംകൊടുത്ത തഞ്ചാവൂര്‍ ശൈലിയുടെ പ്രമുഖ പ്രയോക്താക്കളില്‍ ഒരാളായിരുന്നു നായിഡു. സ്വാതിതിരുനാളിന്റെ ഛായാചിത്രവും തിരുവനന്തപുരം രംഗവിലാസം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ള ദിവാന്‍ സുബ്ബറാവുവിന്റെ ചിത്രവും അളഗിരി നായിഡുവിന്റെ വൈദഗ്ധ്യത്തിനു സാക്ഷ്യം വഹിക്കുന്നു. കിളിമാനൂര്‍ കൊട്ടാരത്തിലെ അംഗവും രാജാരവിവര്‍മയുടെ ഗുരുവുമായ രാജരാജവര്‍മ അളഗിരി നായിഡുവിന്റെ ശിഷ്യനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍