This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍വാരിസ്, ലൂയി വാള്‍ട്ടര്‍ (1911-88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍വാരിസ്, ലൂയി വാള്‍ട്ടര്‍ (1911-88)

Alvarez,Louis Walter

1968-ല്‍ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ യു.എസ്. ശാസ്ത്രജ്ഞന്‍. മൗലിക കണങ്ങളുടെ സഞ്ചാരപഥത്തിന്റെ ഫോട്ടോ എടുത്ത് അവയുടെ ചാര്‍ജ്, പിണ്ഡം, ഗതികോര്‍ജം എന്നിവ കണക്കാക്കാന്‍ സഹായിക്കുന്ന ബബ്ള്‍ ചേംബര്‍ ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. 1911 ജൂണ്‍ 13-ന് സാന്‍ ഫ്രാന്‍സിസ്കോയില്‍ ജനിച്ചു. ഷിക്കാഗോ സര്‍വകലാശാലയില്‍ വിദ്യാഭ്യാസം നടത്തി. 1945-ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഭൗ‌‌തികശാസ്ത്ര പ്രൊഫസറായി നിയമിതനായി. 1954 മുതല്‍ 1959 വരെ യു.എസ്സിലെ ലോറന്‍സ് റേഡിയേഷന്‍ ലബോറട്ടറിയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു.

ലൂയി വാള്‍ട്ടര്‍ അല്‍വാരിസ്

1969-ല്‍ അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. കോളിയര്‍ ട്രോഫി (1946), മെഡല്‍ ഫോര്‍ മെറിറ്റ് (1947), ജോണ്‍ സ്കോട്ട് മെഡലും സമ്മാനവും (1953), ഐന്‍സ്റ്റൈന്‍ മെഡല്‍ (1961),അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയേഴ്സിന്റെ പയനിയര്‍ അവാര്‍ഡ് (1963), മൈക്കല്‍സണ്‍ അവാര്‍ഡ് (1965) തുടങ്ങിയ ധാരാളം ബഹുമതികള്‍ നേടിയ അല്‍വാരിസ് ഹൈഡ്രജന്‍ ബബിള്‍ ചേമ്പര്‍ (Hydrogen Bubble Chamber) ഉപയോഗിച്ച് അടിസ്ഥാനകണങ്ങളുടെ അനേകം അനുരണനാവസ്ഥകള്‍ (resonance states) കണ്ടുപിടിക്കയുണ്ടായി. ഭൗതികശാസ്ത്രത്തില്‍ അടിസ്ഥാനകണങ്ങളെക്കുറിച്ച് നിര്‍ണായകപ്രാധാന്യമുള്ള ഈ ഗവേഷണം നടത്തിയതിനാണ് ഇദ്ദേഹത്തിനു നോബല്‍ സമ്മാനം നല്കിയത്.

(കെ. ഗോവിന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍