This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്ലീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:24, 19 നവംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അല്ലീന്‍

Allene

ഒരു അപൂരിത ഹൈഡ്രൊ കാര്‍ബണ്‍; ഫോര്‍മുല, C3H4. സഞ്ചിതയുഗ്മബന്ധം (cumulative double bond) ഉള്ള ഈ യൌഗികത്തിന്റെ സാംരചനികഫോര്‍മുല, CH2=C=CH2എന്നാണ്. ഇത്തരം ഓര്‍ഗാനിക് യൗഗികങ്ങളില്‍ ഇത് ഏറ്റവും സരളമാണ്. അസറ്റിലീനുകളില്‍ നിന്ന് ആരംഭിച്ച് പുനര്‍വിന്യാസം (rearrangement) എന്ന പ്രക്രിയ വഴി ഇത് ലഭ്യമാക്കാം എന്ന് തെളിഞ്ഞിട്ടുണ്ട്. 1:2:3 ട്രൈ ബ്രോമോ പ്രൊപേന്‍ ഖരപൊട്ടാസിയം ഹൈഡ്രോക്സൈഡ് ചേര്‍ത്തു തപിപ്പിച്ച് തത്ഫലമായി ലഭിച്ച 2:3 ഡൈ ബ്രോമോ പ്രൊപിലീന്‍ എന്ന യൗഗികത്തില്‍ മെഥനോളും സിങ്ക്-ചൂര്‍ണവും പ്രവര്‍ത്തിപ്പിച്ചാല്‍ അല്ലീന്‍ കിട്ടുന്നതാണ്.

അല്ലീന്‍ (അഥവാ പ്രൊപാ ഡൈ ഈന്‍;propadiene) ഒരു വാതകമാണ്. ക്വ.അ. - 32oC. ബ്രോമീനുമായി പ്രവര്‍ത്തിച്ച് ഇത് 1:2:2:3 ടെറ്റ്രാ ബ്രോമോ പ്രൊപേന്‍, സല്‍ഫ്യൂരിക് ആസിഡുമായി പ്രവര്‍ത്തിച്ച് അസറ്റോണ്‍ എന്നിവ ലഭ്യമാക്കുന്നു. സോഡിയവും ഈഥറും ചേര്‍ത്ത് ഉപചരിക്കുമ്പോള്‍ അല്ലീനില്‍നിന്ന് സോഡിയം പ്രൊപൈന്‍ (sodium propine,CH3.C≡CNa) ഉണ്ടാകുന്നു. സ്റ്റീരിയൊ രസതന്ത്രത്തില്‍ അല്ലീന്‍ ഒരു പ്രധാന ചര്‍ച്ചാവിഷയം ആണ്. നോ: സ്റ്റീരിയൊ രസതന്ത്രം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍