This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലുനൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:39, 24 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അലുനൈറ്റ്

Alunite

'ആലംസ്റ്റോണ്‍' എന്ന പേരില്‍ അറിയപ്പെടുന്ന ജലയോജിത-അല്പസിലികധാതു. രാസസംഘടനം: KAI3(SO4)2(OH)6; അലുമിനിയം പൊട്ടാസിയം സള്‍ഫേറ്റ്; കാചദ്യുതിയുള്ള റോംബോഹീഡ്രല്‍ പരലുകള്‍. വെളുപ്പ്, തവിട്ട് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. പരല്‍രൂപം നിര്‍ബന്ധമില്ല. വികീര്‍ണനിക്ഷേപങ്ങളായാണ് അധികവും കണ്ടുവരുന്നത്. അമ്ലസ്വഭാവമുള്ള അഗ്നിപര്‍വതശിലകളില്‍ ഗന്ധകബാഷ്പത്തിന്റെ പ്രവര്‍ത്തനമാണ് അലുനൈറ്റ് ഉത്പത്തിക്കു ഹേതു. ഗന്ധകം കലര്‍ന്ന ഉല്‍ക്കാജലം അലുമിനിയശിലകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടും അലുനൈറ്റ് അവസ്ഥിതമാവാം. സാധാരണയായി ക്വാര്‍ട്ട്സ്, കയോലിനൈറ്റ്, റയോലൈറ്റ്, ട്രക്കൈറ്റ്, ആന്‍ഡെസൈറ്റ് എന്നീ ധാതുക്കളുമായി ഇടകലര്‍ന്നു കാണുന്നു. കാഠിന്യം 3.5-4 ആ.ഘ. 2.6-2.9. എളുപ്പം ഉരുകുന്നില്ല; ജലത്തില്‍ അലേയം; സള്‍ഫ്യൂറിക് ആസിഡ് ഒഴികെയുള്ള ഗാഢ-അമ്ലങ്ങളില്‍ ലയിക്കുന്നില്ല. നേര്‍പ്പിച്ച നൈട്രിക് ആസിഡില്‍ അല്പാല്പമായി ലയിച്ചുചേരുന്നു.

രാസവളങ്ങളുടെയും, പൊട്ടാഷ്, ആലം എന്നിവയുടെയും നിര്‍മാണത്തിന് ഉപയോഗിക്കപ്പെടുന്ന ഈ ധാതുവിന്റെ സമ്പന്നനിക്ഷേപങ്ങള്‍ ഹംഗറി, സ്പെയിന്‍, ആസ്റ്റ്രേലിയ, യു.എസ്., ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ സുലഭമാണ്. ഇറ്റലിയിലെ തോള്‍ഫാപ്രദേശത്ത് 15-ാം ശ.-ത്തിന്റെ മധ്യം മുതല്‍ ഇത് ആലം ഉണ്ടാക്കുന്നതിന് ഉപയോഗിച്ചുവന്നതായി രേഖകളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍