This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലന്‍ ഹില്‍സ് ഉല്‍ക്കാദ്രവ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലന്‍ ഹില്‍സ് ഉല്‍ക്കാദ്രവ്യം

Allan Hills Meteorite

Image:ulka.png

1984-ല്‍ അന്റാര്‍ട്ടിക്കയില്‍ പതിച്ച ഉല്‍ക്കാദ്രവ്യം. അലന്‍ഹില്‍സ് 84001 എന്ന പേര് നല്കപ്പെട്ട ഇത് എ.എല്‍.എച്ച് 84001 എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. 1.93 കിലോഗ്രാം ഭാരമുള്ള ഈ ഉല്‍ക്കാദ്രവ്യം സങ്കീര്‍ണമായൊരു ആഗ്നേയശിലയാണ്. അതിശക്തമായ താപീയ, ആഘാത (Shock) പ്രക്രമങ്ങള്‍ക്ക് വിധേയമായതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്. കാര്‍ബണ്‍ സമ്പുഷ്ടമായ ഓര്‍തോ പൈറോക്സിനേറ്റാണ് ഇതിലെ പ്രധാന ധാത്വംശം. ചുരുക്കം ചില ജലയോജിത ധാതുക്കളെയും (Hydrated minerals) ഇതില്‍ കണ്ടെത്താനായിട്ടുണ്ട്. ഇതിലെ കാര്‍ബണേറ്റിന്റെ സാന്നിധ്യം, ഈ ഉല്‍ക്കാശിലയ്ക്ക് ചൊവ്വാഗ്രഹവുമായി ബന്ധമുണ്ടെന്ന അഭിപ്രായത്തിന് ശക്തിപകരുന്നു. കാര്‍ബണേറ്റുകളിലെ വളരെ ചെറിയ രൂപഘടനകള്‍ ചൊവ്വയിലെ ബാക്റ്റീരിയകളുടെ ജീവാശ്മമാണെന്ന ഒരു വിലയിരുത്തല്‍ ചില ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്കിടയിലുണ്ട്. ഇതിനെ സംബന്ധിച്ച പഠനങ്ങളും വിവാദങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍