This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലന്‍, ജയിംസ് (1855 - 1942)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:55, 23 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അലന്‍, ജയിംസ് (1855 - 1942)

Allen,James


ന്യൂസിലണ്ടിലെ രാജ്യതന്ത്രജ്ഞന്‍. ദക്ഷിണ ആസ്റ്റ്രേലിയയില്‍ അഡെലെയ്ഡിനു സമീപം 1855 ഫെ. 10-ന് ജനിച്ചു. ക്ലിഫ്ടണിലും കേംബ്രിഡ്ജിലെ സെന്റ് ജോണ്‍സ് കോളജിലും ലണ്ടനിലെ റോയല്‍ സ്കൂള്‍ ഒഫ് മൈന്‍സിലും പഠനം പൂര്‍ത്തിയാക്കി. ന്യൂസിലണ്ടില്‍ തിരിച്ചുവന്ന അലന്‍ 1887-ല്‍ ജനപ്രതിനിധി സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ധനകാര്യം, രാജ്യരക്ഷ, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മന്ത്രിയായി (1912-15) സേവനം നടത്തി. രാജ്യരക്ഷാവകുപ്പ് പ്രത്യേകമായി രൂപവത്കരിക്കപ്പെട്ടപ്പോള്‍ അലന്‍ ആ വകുപ്പിന്റെ മന്ത്രിയായി (1915-20). ഇദ്ദേഹം ന്യൂസിലന്‍ഡ് സേനയെ പുനഃസംഘടിപ്പിച്ചു. ഡബ്ലിയു.എഫ്. മാസ്സിയുടെ അസാന്നിധ്യത്തില്‍ (ഒന്നാം ലോകയുദ്ധകാലത്ത്) ഇദ്ദേഹം രണ്ടു വര്‍ഷത്തേക്കു പ്രധാനമന്ത്രിയായി. ലണ്ടനില്‍ ന്യൂസിലന്‍ഡിന്റെ ഹൈക്കമ്മിഷണറായും (1920-26) സേവനം അനുഷ്ഠിച്ചു. ന്യൂസിലന്‍ഡ് ആന്‍ഡ് ഫെഡറേഷന്‍, ദ് ഫിനാന്‍ഷ്യല്‍ ആസ്പെക്റ്റ് (1899), ന്യൂസിലന്‍ഡ് പൊസഷന്‍സ് ഇന്‍ ദ് സൗത്ത് സീസ് (1903), ന്യൂസിലന്‍ഡ് ആന്‍ഡ് നേവല്‍ ഡിഫന്‍സ് (1930) എന്നീ കൃതികളുടെ കര്‍ത്താവാണ് അലന്‍. ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇദ്ദേഹത്തിനു കെ.സി.ബി. ബിരുദം നല്കി ബഹുമാനിച്ചു (1917). 1942 ജൂല. 28-ന് അലന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍