This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സിയസ് V (? - 1204)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സിയസ് V (? - 1204)

ബൈസാന്തിയന്‍ ചക്രവര്‍ത്തി. അലക്സിയസ് IIIന്റെ ജാമാതാവായ ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് അലക്സിയസ് ഡ്യൂക്കാസ് മുര്‍ട്ട് സുപ്ലസ് എന്നാണ്. 1204 ജനു.-ല്‍ ചക്രവര്‍ത്തിയായി. കുരിശുയുദ്ധക്കാരുമായി നിരന്തരം സമരത്തിലേര്‍പ്പെട്ടു; ഒടുവില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ രക്ഷിക്കാന്‍ കഴിയാതെ മോറിയയിലേക്ക് ഓടിപ്പോയി. അവിടെവച്ച് ശ്വശുരനായ അലക്സിയസ് IIIനെ അഭയം പ്രാപിച്ചു. പക്ഷേ, അഭയം പ്രാപിച്ച അലക്സിയസ് V-നെ അലക്സിയസ് III അന്ധനാക്കി കുരിശുയുദ്ധക്കാരെ ഏല്പിച്ചു. കുരിശുയുദ്ധക്കാര്‍ അലക്സിയസ് V-നെ അലക്സിയസ് IVന്റെ ഘാതകനെന്ന നിലയ്ക്ക് കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു വലിയ സ്തൂപത്തില്‍ നിന്നും വലിച്ചെറിഞ്ഞു വധിച്ചു. നോ: ബൈസാന്തിയന്‍ സാമ്രാജ്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍