This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സിയസ് IV (? - 1204)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സിയസ് IV (? - 1204)

ബൈസാന്തിയന്‍ ചക്രവര്‍ത്തി. അലക്സിയസ് III അന്ധനാക്കി വധിച്ച (1195) ചക്രവര്‍ത്തിയായ ഐസക്ക് II-ന്റെ പുത്രനായിരുന്നു അലക്സിയസ് ആഞ്ജലസ്. കുരിശുയുദ്ധത്തിലെ കക്ഷികളെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു ക്ഷണിച്ചുവരുത്തി. അവരുടെ സഹായത്തോടെ ഐസക്ക് ചക്രവര്‍ത്തിയായപ്പോള്‍ അലക്സിയസ് IV സഹചക്രവര്‍ത്തിയായി; ഐസക്കിന്റെ മരണത്തെത്തുടര്‍ന്ന് പൂര്‍ണാധികാരം പിടിച്ചെടുത്തു. സൈനികസാമ്പത്തിക സഹായങ്ങള്‍ നല്കി കുരിശുയുദ്ധത്തില്‍ പങ്കെടുക്കുന്നവരെ സഹായിക്കാമെന്നു ചക്രവര്‍ത്തി വാഗ്ദാനം ചെയ്തിരുന്നു. ഇതു ചക്രവര്‍ത്തിക്കു പാലിക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് അവരുമായി കലഹത്തിലായി. അലക്സിയസ് IIIന്റെ ജാമാതാവായ ഡ്യൂക്കാസ് മുര്‍ട്ട് സുപ്ലസ്സിന്റെ നേതൃത്വത്തില്‍ കുരിശുയുദ്ധക്കാര്‍ അലക്സിയസ് IVനെ വളഞ്ഞു. 1204 ഏ. 4-ന് അവര്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കി അലക്സിയസ് IVനെ വധിച്ചു. ഐസക്കും ഇതോടൊപ്പം നിര്യാതനായി. ഫ്ളാന്‍ഡേഴ്സിലെ ബാള്‍ഡ്വിനെ കുരിശുയുദ്ധക്കാര്‍ അവിടത്തെ ലത്തീന്‍ ചക്രവര്‍ത്തിയാക്കി. പക്ഷേ, ഡ്യൂക്കാസ് ഇത് അംഗീകരിക്കാതെ അലക്സിയസ് V എന്ന പേരു സ്വീകരിച്ച് ചക്രവര്‍ത്തിയായി സ്വയം പ്രഖ്യാപിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍