This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ടര്‍ III (1845 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:44, 18 നവംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അലക്സാണ്ടര്‍ III (1845 - 94)

റഷ്യയിലെ സാര്‍ചക്രവര്‍ത്തി. അലക്സാണ്ടര്‍ കക ന്റെയും മരിയ അലക്സാണ്ട്രോവ്നയുടെയും പുത്രനായി അലക്സാണ്ടര്‍ അലക്സാന്ത്രോവിച്ച് 1845 മാ. 10-ന് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ജനിച്ചു. സഹോദരന്‍ നിക്കോളാസ് 1865 ഏ. 24-ന് നിര്യാതനായതിനെത്തുടര്‍ന്ന് അലക്സാണ്ടര്‍ ചക്രവര്‍ത്തിപദത്തിന് അവകാശിയായി. നിയമവും ഭരണനടത്തിപ്പും സംബന്ധിച്ച പരിശീലനം പൊബിഡൊനൊസ്റ്റ്സേവി (1827-1907) ല്‍നിന്ന് ഈ കാലത്ത് ഇദ്ദേഹത്തിന് ലഭിച്ചു. 1866 ന. ഒന്‍പതിനു ഇദ്ദേഹം ഡെന്‍മാര്‍ക്കിലെ സോഫിയ ഫ്രഡറിക്ക് ഡാഗ്മര്‍ രാജകുമാരി (മരിയ ഫെദറോവ്ന ചക്രവര്‍ത്തിനി)യെ വിവാഹം ചെയ്തു. റൂസ്സോ-തുര്‍ക്കി യുദ്ധക്കാലത്ത് ഇദ്ദേഹം ബള്‍ഗേറിയന്‍ പ്രദേശത്ത് യുദ്ധത്തിലേര്‍പ്പെട്ടു; ഇക്കാലത്ത് സംഘടിപ്പിക്കപ്പെട്ടതാണ് റഷ്യന്‍ വളണ്ടിയര്‍ ഫ്ളീറ്റ്. ഇത് പിന്നീട് റഷ്യന്‍ നാവിക വാണിജ്യപ്പടയുടെ കേന്ദ്രബിന്ദുവായിത്തീര്‍ന്നു. പിതാവായ അലക്സാണ്ടര്‍ II ന്റെ വധത്തെത്തുടര്‍ന്ന് 1881 മാ. 13-ന് അലക്സാണ്ടര്‍ III റഷ്യന്‍ ചക്രവര്‍ത്തിയായി.

അലക്സാണ്ടര്‍III

ഒരു തികഞ്ഞ ദേശീയവാദിയും യാഥാസ്ഥിതികനുമായിരുന്ന അലക്സാണ്ടര്‍ പ്രാദേശീയ സ്വയംഭരണത്തിന് എതിരായിരുന്നു. എന്നാല്‍ റഷ്യയെ സാമ്പത്തികമായി ഉയര്‍ത്താന്‍ ഇദ്ദേഹം അക്ഷീണം പ്രയത്നിച്ചിരുന്നു. കര്‍ഷകരുടെ അഭ്യുന്നതിക്കുവേണ്ടി ഒരു ബാങ്കും ഇദ്ദേഹം സ്ഥാപിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളിലും 'റഷ്യാവത്കരണം' ഇദ്ദേഹത്തിന്റെ നയമായിരുന്നു. ഈ നയം പോളണ്ടുകാര്‍ക്കും ഫിന്‍ലണ്ടുകാര്‍ക്കും ബാള്‍ട്ടിക്ക് പ്രോവിന്‍സുകാര്‍ക്കും ഹിതകരമായിരുന്നില്ല. ബിസ്മാര്‍ക്കിന്റെ പതനത്തോടെ റഷ്യയും ജര്‍മനിയും തമ്മിലുള്ള സൗഹൃദം അവസാനിച്ചു. തുടര്‍ന്ന് റഷ്യ റിപ്പബ്ലിക്കന്‍ ഫ്രാന്‍സുമായി യോജിപ്പിലായി. ഭീകരവാദികള്‍ പലപ്പോഴും ഇദ്ദേഹത്തിന്റെ ജീവന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 1894 ന. 1-ന് ക്രീമിയയിലെ ലിവൊദിയയില്‍വച്ച് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍