This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ടര്‍ III (1845 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:44, 13 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അലക്സാണ്ടര്‍ III (1845 - 94)

റഷ്യയിലെ സാര്‍ചക്രവര്‍ത്തി. അലക്സാണ്ടര്‍ കക ന്റെയും മരിയ അലക്സാണ്ട്രോവ്നയുടെയും പുത്രനായി അലക്സാണ്ടര്‍ അലക്സാന്ത്രോവിച്ച് 1845 മാ. 10-ന് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ജനിച്ചു. സഹോദരന്‍ നിക്കോളാസ് 1865 ഏ. 24-ന് നിര്യാതനായതിനെത്തുടര്‍ന്ന് അലക്സാണ്ടര്‍ ചക്രവര്‍ത്തിപദത്തിന് അവകാശിയായി. നിയമവും ഭരണനടത്തിപ്പും സംബന്ധിച്ച പരിശീലനം പൊബിഡൊനൊസ്റ്റ്സേവി (1827-1907) ല്‍നിന്ന് ഈ കാലത്ത് ഇദ്ദേഹത്തിന് ലഭിച്ചു. 1866 ന. ഒന്‍പതിനു ഇദ്ദേഹം ഡെന്‍മാര്‍ക്കിലെ സോഫിയ ഫ്രഡറിക്ക് ഡാഗ്മര്‍ രാജകുമാരി (മരിയ ഫെദറോവ്ന ചക്രവര്‍ത്തിനി)യെ വിവാഹം ചെയ്തു. റൂസ്സോ-തുര്‍ക്കി യുദ്ധക്കാലത്ത് ഇദ്ദേഹം ബള്‍ഗേറിയന്‍ പ്രദേശത്ത് യുദ്ധത്തിലേര്‍പ്പെട്ടു; ഇക്കാലത്ത് സംഘടിപ്പിക്കപ്പെട്ടതാണ് റഷ്യന്‍ വളണ്ടിയര്‍ ഫ്ളീറ്റ്. ഇത് പിന്നീട് റഷ്യന്‍ നാവിക വാണിജ്യപ്പടയുടെ കേന്ദ്രബിന്ദുവായിത്തീര്‍ന്നു. പിതാവായ അലക്സാണ്ടര്‍ കക ന്റെ വധത്തെത്തുടര്‍ന്ന് 1881 മാ. 13-ന് അലക്സാണ്ടര്‍ കകക റഷ്യന്‍ ചക്രവര്‍ത്തിയായി.

ഒരു തികഞ്ഞ ദേശീയവാദിയും യാഥാസ്ഥിതികനുമായിരുന്ന അലക്സാണ്ടര്‍ പ്രാദേശീയ സ്വയംഭരണത്തിന് എതിരായിരുന്നു. എന്നാല്‍ റഷ്യയെ സാമ്പത്തികമായി ഉയര്‍ത്താന്‍ ഇദ്ദേഹം അക്ഷീണം പ്രയത്നിച്ചിരുന്നു. കര്‍ഷകരുടെ അഭ്യുന്നതിക്കുവേണ്ടി ഒരു ബാങ്കും ഇദ്ദേഹം സ്ഥാപിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളിലും 'റഷ്യാവത്കരണം' ഇദ്ദേഹത്തിന്റെ നയമായിരുന്നു. ഈ നയം പോളണ്ടുകാര്‍ക്കും ഫിന്‍ലണ്ടുകാര്‍ക്കും ബാള്‍ട്ടിക്ക് പ്രോവിന്‍സുകാര്‍ക്കും ഹിതകരമായിരുന്നില്ല. ബിസ്മാര്‍ക്കിന്റെ പതനത്തോടെ റഷ്യയും ജര്‍മനിയും തമ്മിലുള്ള സൌഹൃദം അവസാനിച്ചു. തുടര്‍ന്ന് റഷ്യ റിപ്പബ്ളിക്കന്‍ ഫ്രാന്‍സുമായി യോജിപ്പിലായി. ഭീകരവാദികള്‍ പലപ്പോഴും ഇദ്ദേഹത്തിന്റെ ജീവന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 1894 ന. 1-ന് ക്രീമിയയിലെ ലിവൊദിയയില്‍വച്ച് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍