This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറയ്ക്കല്‍ ബീവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറയ്ക്കല്‍ ബീവി

കേരളത്തിലെ ഏക മുസ്ലിംരാജവംശമായ അറയ്ക്കല്‍രാജവംശത്തിലെ ഭരണാധിപ. അറയ്ക്കല്‍ രാജവംശം മരുമക്കത്തായ സമ്പ്രദായമാണ് ആചരിച്ചു പോന്നിരുന്നത്. ഇസ്ലാമികദായക്രമത്തിന് വിരുദ്ധമായ ഒന്നാണിത്. കുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ അംഗത്തെ, സ്ത്രീ ആയാലും പുരുഷനായാലും, കുടുംബത്തിന്റെ നായകത്വം ഏല്പിക്കുക എന്നതും ഈ സമ്പ്രദായത്തിന്റെ സവിശേഷതയാണ്. അങ്ങനെ അറയ്ക്കല്‍ രാജവംശത്തില്‍ പല കാലങ്ങളിലും സ്ത്രീകളുടെ നേതൃത്വവും ഭരണവും ഉണ്ടായിട്ടുണ്ട്. ഏറ്റവും മൂത്ത അംഗം സ്ത്രീയാണെങ്കില്‍ അവര്‍ രാജ്യഭാരം ഏറ്റെടുക്കുകയായിരുന്നു പതിവ്. അവരെ വലിയ ബീവി എന്നു വിശേഷിപ്പിച്ചിരുന്നു. 1770-ല്‍ സുല്‍ത്താന ജൂനുമ്മ ബീവിയായിരുന്നു കണ്ണൂരിലെ ഭരണാധിപ. മൈസൂര്‍-ഇംഗ്ലീഷ് യുദ്ധങ്ങളുടെ നിര്‍ണായകഘട്ടങ്ങളിലും അവര്‍ തന്നെയായിരുന്നു ഭരണം നടത്തിയിരുന്നത്. എന്നാല്‍ സൈന്യങ്ങളുടെ നേതൃത്വവും ദൈനംദിന ഭരണവും കാര്യമായി നിയന്ത്രിച്ചുപോന്നിരുന്നത് ഇവരുടെ ഭര്‍ത്താവായ ആലിരാജാവായിരുന്നു. അറയ്ക്കല്‍ കുടുംബക്കാര്‍ സ്ത്രീപുരുഷഭേദമില്ലാതെ കാരണവസ്ഥാനം അലങ്കരിച്ചിരുന്നു. ദായക്രമത്തിന്റെയും പിന്‍തുടര്‍ച്ചയുടെയും കാര്യങ്ങളില്‍ മരുമക്കത്തായരീതിയാണ് അംഗീകരിച്ചിരുന്നത്. അറയ്ക്കല്‍ ബീവിയുടെ പരമ്പര ഇന്നും നിലവിലുണ്ട്. ഇപ്പോഴത്തെ ബീവിയായ ആദിരാജ സൈനബ ആയിഷ ബീവി 2006-ല്‍ അവരോധിക്കപ്പെട്ടു. നോ: അറയ്ക്കല്‍ രാജവംശം

(ഡോ. സി.കെ. കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍