This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍മഗദോന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:05, 12 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അര്‍മഗദോന്‍

Armageddon

ബൈബിളിലെ വെളിപാടുപുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു സ്ഥലം. ലോകാവസാനത്തില്‍ നന്മയും തിന്മയും തമ്മില്‍ സംഘട്ടനം നടക്കുമെന്നും യഹോവയുടെ സ്വര്‍ഗീയസേനകള്‍ സാത്താനെ അവസാനം പരാജയപ്പെടുത്തുമെന്നും ആ സംഘട്ടനം അര്‍മഗദോനില്‍ വച്ചായിരിക്കുമെന്നും ബൈബിളില്‍ പറയുന്നു. 'മഹാസര്‍പ്പത്തിന്റെ വായില്‍നിന്നും മൃഗത്തിന്റെ വായില്‍നിന്നും കള്ളപ്രവാചകന്റെ വായില്‍നിന്നും തവളയെപോലെ മൂന്ന് അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നതു ഞാന്‍ കണ്ടു. ഇവ സര്‍വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സര്‍വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനു കൂട്ടിച്ചേര്‍പ്പാന്‍ അദ്ഭുതങ്ങള്‍ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കള്‍തന്നെ..... അവ അവരെ എബ്രായഭാഷയില്‍ ഹര്‍മഗെദ്ദോന്‍ എന്നു പേരുള്ള സ്ഥലത്തില്‍ കൂട്ടിച്ചേര്‍ത്തു' (വെളി. പുസ്തകം xvi: 16); ബൈബിളില്‍ മറ്റൊരിടത്തും ഇങ്ങനെയൊരു സ്ഥലത്തെപ്പറ്റി പരാമര്‍ശമില്ല. അര്‍മഗദോന്‍ എന്ന പേരില്‍ ഭൂമിശാസ്ത്രപരമായി ഒരു സ്ഥലം ഉള്ളതായി അറിവില്ല. എങ്കിലും പരോക്ഷമായി ചില പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്. 'ഹര്‍', മെഗിദ്ദോ' എന്നീ രണ്ടു ഹീബ്രൂവാക്കുകള്‍ ചേര്‍ന്നാണ് അര്‍മഗദോന്‍ എന്ന പദമുണ്ടായതെന്ന് ചില ഹീബ്രുപണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'മെഗിദ്ദോവിലെ കുന്ന്' എന്നാണ് ഈ പദത്തിനര്‍ഥം. 'മെഗിദ്ദോ' എന്ന പേരില്‍ ഒരു പലസ്തീന്‍ നഗരമുണ്ട്. ബി.സി. 1468-ല്‍ തുത്ത്മോസിസ് മൂന്നാമന്റെ കാലം മുതല്‍ 1917-ല്‍ മെഗിദ്ദോവിലെ അല്ലെന്‍ബി പ്രഭുവിന്റെ കാലംവരെ മെഗിദ്ദോയില്‍ നിരവധി ഭീകരയുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ഈ സ്ഥലത്തിന്റെ തന്ത്രപ്രാധാന്യമാണ് ഇതിനെ പലപ്പോഴും യുദ്ധഭൂമിയാക്കിത്തീര്‍ത്തിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍