This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമീര്‍ അലി ബാരിദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമീര്‍ അലി ബാരിദ് (ഭ.കാ. 1504-43)

ബാമിനി സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ഡക്കാണില്‍ ഉയര്‍ന്നുവന്ന ബീദാറിലെ മന്ത്രിമുഖ്യന്‍. 1504-ല്‍ കാസിം ബാരിദ് നിര്യാതനായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രനായ അമീര്‍ അലി ബാരിദ് മന്ത്രിമുഖ്യനായി. ബീദാറിലെ സുല്‍ത്താനായ മഹമ്മുദ് 1518 ഡി.-ല്‍ നിര്യാതനായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ നാലു പുത്രന്‍മാര്‍ - അഹമ്മദ് (1518-21), അലാവുദ്ദീന്‍ (1521), ഖലിയുല്ല (1521-24), ഖലിമുല്ല (1524-27)-സുല്‍ത്താന്‍മാരായിരുന്നെങ്കിലും യഥാര്‍ഥഭരണം നടത്തിയിരുന്നത് അമീര്‍ അലി ബാരിദ് ആയിരുന്നു. ഇദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍നിന്നും വിമുക്തനാകുന്നതിന് ബീദാറിലെ സുല്‍ത്താനായ ഖലിമുല്ല മുഗള്‍വംശസ്ഥാപകനായ ബാബറിന്റെ സഹായം തേടി. ഇതില്‍ അമീര്‍ അലി ബാരിദ് കുപിതനായെന്നറിഞ്ഞ് ഖലിമുല്ല 1527-ല്‍ ബിജാപ്പൂരിലേക്ക് പലായനം ചെയ്തു. അമീര്‍ അലി ബാരിദിന് സുല്‍ത്താനാകാന്‍ കഴിയുമായിരുന്നെങ്കിലും, ബീദാറിലെ അന്നത്തെ പ്രത്യേക രാഷ്ട്രീയ പരിതഃസ്ഥിതികളില്‍ അത് യുക്തമല്ലെന്ന് നയജ്ഞനായ ഇദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ യുദ്ധതന്ത്രംമൂലം 'ഡക്കാണിലെ കുറുക്കന്‍' എന്ന അപരനാമവും ഇദ്ദേഹത്തിനു സിദ്ധിച്ചിരുന്നു. യുദ്ധത്തിലേര്‍പ്പെട്ടിരുന്നപ്പോഴാണ് അമീര്‍ അലി ബാരിദ് ചരമമടഞ്ഞതെന്ന് കരുതപ്പെടുന്നു.

(പ്രൊഫ. വി. ടൈറ്റസ് വറുഗീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍