This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമാല്‍ഗനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:13, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമാല്‍ഗനം

Amalgamation process

സ്വര്‍ണം, വെള്ളി എന്നീ ലോഹങ്ങളെ മണലില്‍നിന്നോ അയിരുകളില്‍നിന്നോ രസം (mercury) ഉപയോഗിച്ചു നിഷ്കര്‍ഷണം ചെയ്യുന്ന പ്രക്രിയ. അയിരുകള്‍ വെള്ളത്തിലിട്ടു ശകലീകരിച്ചശേഷം രസം ചേര്‍ത്തു തീവ്രമായി ഇളക്കുമ്പോള്‍ അവയിലുള്ള സ്വര്‍ണത്തോടോ വെള്ളിയോടോ ഗാഡമായി ചേര്‍ന്ന് അമാല്‍ഗം ഉണ്ടാകുന്നു. അനന്തരം കൂടുതല്‍ ജലം ചേര്‍ത്തു നേര്‍പ്പിച്ച് മന്ദമായി ഇളക്കിയാല്‍ അമാല്‍ഗങ്ങളും അധികമുള്ള രസവും ഒട്ടിച്ചേര്‍ന്ന് താഴോട്ട് അടിഞ്ഞുകൂടുന്നു. ജലം പ്രവഹിപ്പിച്ച് അപദ്രവ്യങ്ങള്‍ നീക്കം ചെയ്തശേഷം അമാല്‍ഗം പുറത്തെടുത്ത് ഫില്‍ട്ടര്‍ സഞ്ചികള്‍ക്കകത്തുവച്ചു തപിപ്പിച്ചാല്‍ രസം ബാഷ്പീകരിച്ചു നിഷ്കാസിതമാവുകയും ലോഹം ശേഷിക്കുകയും ചെയ്യുന്നു. സ്വര്‍ണത്തിന്റെ അയിരുകളില്‍ വെള്ളിയുടെയും വെള്ളിയുടെ അയിരുകളില്‍ സ്വര്‍ണത്തിന്റെയും അംശങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കുമെന്നതിനാല്‍ നിഷ്കര്‍ഷണം ചെയ്തുകിട്ടിയ ലോഹം വീണ്ടും ശുദ്ധീകരിക്കേണ്ടതുണ്ട്. ഈ പ്രക്രിയക്ക് വളരെ പഴക്കമുണ്ടെന്ന് ശാസ്ത്രചരിത്രം പറയുന്നു. പ്ളിനിയുടെ (എ.ഡി. 23-79) ഗ്രന്ഥത്തില്‍ (Natura History) ഇതിനെപ്പറ്റി പരാമര്‍ശമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍