This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്ദി

Abdi


ഒട്ടോമന്‍ ചരിത്രകാരന്മാരില്‍ ചിലര്‍ ഈ പേരില്‍ അറിയപ്പെടുന്നു. ഇവരില്‍ ഏറ്റവും പ്രസിദ്ധന്‍ യൂസുഫ് ആഗായുടെ സെക്രട്ടറിയായിരുന്ന അബ്ദി ആയിരുന്നു. മുഹമ്മദ് IV (1648-87) ന്റെ ഭരണകാലത്തെ പല സംഭവങ്ങളും ഇദ്ദേഹം തന്റെ ചരിത്രഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്.


അബ്ദി എഫെന്‍ദി. മഹ്മൂദ് I (1730-54) ന്റെയും മുസ്തഫാ III (1757-74) ന്റെയും സമകാലികനായിരുന്നു അബ്ദി എഫെന്‍ദി. താരീഖ്-എ സുല്‍ത്താന്‍ മഹ്മൂദ്ഖാന്‍ എന്ന തന്റെ ചരിത്രഗ്രന്ഥത്തില്‍ സമകാലികങ്ങളായ പല വിശദവിവരങ്ങളും ഗ്രന്ഥകാരന്‍ നല്കുന്നുണ്ട്.


അബ്ദിപാഷ. പതിനേഴാം ശ.-ത്തിലെ ചരിത്രകാരനും ഭരണകര്‍ത്താവും ആയിരുന്നു അബ്ദിപാഷ. മുഹമ്മദ് IV-ന്റെ കീഴില്‍ പ്രധാനപ്പെട്ട പല ഉദ്യോഗങ്ങളും ഇദ്ദേഹം വഹിച്ചിരുന്നു. ബസ്രാ, ഈജിപ്ത്, റുമേലിയ, ക്രീറ്റ് തുടങ്ങിയ പല പ്രവിശ്യകളിലും ഇദ്ദേഹം ഗവര്‍ണര്‍ ആയിരുന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ താരിഖ്-എ വഖാഈ എന്ന ഗ്രന്ഥം 1648 മുതല്‍ 1682 വരെയുള്ള ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ വിപുലമായ ചരിത്രമാണ്. ഈ ഗ്രന്ഥം മുഹമ്മദ് IV-ന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആധികാരികമായി ഈ ഗ്രന്ഥത്തിന്റെ നിര്‍മാണത്തിലൂടെ അബ്ദിപാഷ, ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ചരിത്രകാരന്‍ എന്ന ബഹുമതി നേടി. 1692 മാ.-ല്‍ ക്രീറ്റിലെ ഗവര്‍ണറായിരിക്കുമ്പോള്‍ ഇദ്ദേഹം മരണമടഞ്ഞു.


(ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍