This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബീ, ഏണസ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:51, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അബീ, ഏണസ്റ്റ് (1840 - 1905)

Abee,Ernst


ജര്‍മന്‍ ഭൌതികശാസ്ത്രജന്‍. പ്രകാശത്തിന്റെ താത്ത്വികവും പ്രായോഗികവുമായ വശങ്ങളില്‍ പല ഗവേഷണങ്ങളും നടത്തിയിട്ടുള്ള ഇദ്ദേഹമാണ് 'അബീ അപവര്‍ത്തനമാപി' (Abbe Refractometer) കണ്ടുപിടിച്ചത്. സൂക്ഷ്മദര്‍ശിനികളുടെ പഠനമാണ് ഇദ്ദേഹത്തിന്റെ പ്രധാനരംഗം. വളരെക്കാലം യേനാ (Jena) സര്‍വകലാശാലയില്‍ അധ്യാപകനായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജ്യോതിഃശാസ്ത്ര കാലാവസ്ഥാ നിരീക്ഷണാലയത്തിന്റെ തലവനായും പ്രവര്‍ത്തിച്ചു.


1840 ജനു. 23-ന് തൂരിങ്കിയയിലെ ഐസനാക് എന്ന സ്ഥലത്താണ് അബീ ജനിച്ചത്. ഗോട്ടിംഗനിലും യേനായിലുമായിരുന്നു വിദ്യാഭ്യാസം. 1863-ല്‍ ഇന്‍സ്ട്രക്റ്റര്‍ ആയും പിന്നീട് 1870-ല്‍ പ്രൊഫസര്‍ ആയും യേനായില്‍ സേവനം അനുഷ്ഠിച്ചു. 1878-ല്‍ ഇദ്ദേഹം നിരീക്ഷണാലയത്തിന്റെ ഡയറക്ടര്‍ ആയി. കാള്‍ സെയ്സ് എന്ന വ്യവസായിയുടെ 'പ്രകാശികോപകരണങ്ങളുടെ നിര്‍മാണശാല'യുമായി 1866-ല്‍തന്നെ ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു. 1870-ല്‍ ആ സ്ഥാപനത്തിലെ പങ്കാളിയായി. ഇദ്ദേഹത്തിന്റെ ഗവേഷണപാടവം കമ്പനിക്കു വളരെ ഉപകരിച്ചു. സെയ്സും ഓട്ടോസ്കോട്ടും ചേര്‍ന്ന് സാങ്കേതികകാചങ്ങള്‍ നിര്‍മിക്കുന്ന ഒരു കമ്പനി 1884-ല്‍ സ്ഥാപിച്ചു. 1888-ല്‍ സെയ്സിന്റെ കാലശേഷം കമ്പനിയുടെ മുഴുവന്‍ ഉടമയായി. 1903-05 കാലഘട്ടത്തില്‍ ഇദ്ദേഹം തന്റെ ഗവേഷണോപന്യാസങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. 1905 ജനു. 14-ന് ഇദ്ദേഹം അന്തരിച്ചു. നോ: അപവര്‍ത്തനമാപി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍