This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഫ്രൊഡൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.89 (സംവാദം)
(New page: = അഫ്രൊഡൈറ്റ് = അുവൃീറശലേ റോമാക്കാരുടെ വീനസിനും ഭാരതീയരുടെ രതിക്കും ...)
അടുത്ത വ്യത്യാസം →

10:35, 8 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഫ്രൊഡൈറ്റ്

അുവൃീറശലേ


റോമാക്കാരുടെ വീനസിനും ഭാരതീയരുടെ രതിക്കും തുല്യയായ യവന പ്രേമസൌന്ദര്യദേവത. പന്ത്രണ്ട് ഒളിമ്പിക് ദേവതകളിലൊന്ന് അഫ്രൊഡൈറ്റ് ആണ്. മനുഷ്യരെയും ദേവന്മാരെയും കാമവിവശരാക്കി കീഴടക്കുന്ന ഈ ദേവിയുടെ വാങ്മയചിത്രം ആദ്യമായി കാണുന്നത് ഇലിയഡ് എന്ന യവനേതിഹാസത്തിലാണ്. ആ ചിത്രമാണ് പില്ക്കാല യവനകവികള്‍ക്ക് നിദര്‍ശനമായിത്തീര്‍ന്നിട്ടുള്ളത്. ഹെസിയോഡ്, വെര്‍ജില്‍, യൂറിപ്പിഡിസ് തുടങ്ങിയ പല കവികളും അഫ്രൊഡൈറ്റിന്റെ കഥ ആഖ്യാനം ചെയ്തിട്ടുണ്ട്. പുരാതന കാവ്യകാരന്മാര്‍ പ്രേമത്തിന്റെയും താരുണ്യസൌന്ദര്യങ്ങളുടെയും അധിദേവതയായി ഈ ദേവിയെ ചിത്രീകരിച്ചു. സാഫോ, മറ്റെല്ലാ ദേവീദേവന്മാര്‍ക്കും ഉപരിയായ ഒരു സ്ഥാനമാണ് ഈ ദേവിക്കുകൊടുത്തിട്ടുള്ളത്.


അഫ്രൊഡൈറ്റ് പൌരസ്ത്യദേശക്കാരുടെ ഒരു ദേവതയാണെന്നും അവര്‍ ഗ്രീസില്‍ എത്തിച്ചേര്‍ന്നത് സൈപ്രസില്‍ നിന്നാണെന്നും അഭിപ്രായമുണ്ട്. ക്രോണസ്, തന്റെ പിതാവായ യൂറാനസിന്റെ ജനനേന്ദ്രിയം ഛേദിച്ച് സമുദ്രത്തില്‍ എറിഞ്ഞെന്നും അതു വളരെക്കാലം ഒഴുകിനടന്നശേഷം വെളുത്ത നുരകളായിത്തീര്‍ന്നെന്നും ആ നുരയില്‍നിന്നും ജനിച്ച് സൈപ്രസിനു സമീപം വന്നടിഞ്ഞ മോഹിനിയാണ് ഈ ദേവിയെന്നുമാണ് ഒരു കഥ. എന്നാല്‍ സിയൂസിന്റെയും ഡയാനയുടെയും പുത്രിയായിട്ടാണ് ഹോമര്‍ അഫ്രൊഡൈറ്റിനെ അവതരിപ്പിച്ചിരിക്കുന്നത്.


ഹെഫിസ്റ്റസ് (വള്‍ക്കന്‍)ന്റെ പത്നിയായാണ് അഫ്രൊഡൈറ്റ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെങ്കിലും, മറ്റു ദേവന്മാരും മനുഷ്യന്മാരുമായി ഇവര്‍ക്ക് പ്രണയബന്ധങ്ങളുണ്ടായിരുന്നതായാണ് ആഖ്യാനങ്ങളില്‍ കാണുന്നത്. ആരിസ്, അഡോണിസ്, അന്‍കൈസസ് തുടങ്ങിയവര്‍ അഫ്രൊഡൈറ്റിന്റെ കാമുകന്മാരായിരുന്നു.


മനുഷ്യരുടെയും സസ്യങ്ങളുടെയും ഉത്പാദനത്തിനും വര്‍ധനവിനും സഹായിക്കുന്ന ദേവിയായിട്ടാണ് അഫ്രൊഡൈറ്റ് പൊതുവേ ആരാധിക്കപ്പെട്ടുപോന്നത്. ഹെര്‍മിയോണിലെ സ്ത്രീകള്‍ ഗര്‍ഭധാരണത്തിനും സുഖപ്രസവത്തിനും ഹൈമറ്റസിലെ അഫ്രൊഡൈറ്റ് ക്ഷേത്രത്തിനു സമീപമുള്ള അരുവിയില്‍നിന്നും തീര്‍ഥം കുടിച്ചിരുന്നു. കോറിന്ത്, സൈപ്രസ്, എറിക്സ് എന്നിവിടങ്ങളില്‍ അനുഷ്ഠാനാത്മകമായ വ്യഭിചാരാചരണംകൊണ്ടാണ് അഫ്രൊഡൈറ്റിനെ ആരാധിച്ചിരുന്നത്.


ആദ്യം മുതല്ക്കേ സ്ത്രൈണസൌന്ദര്യത്തിന്റെ അത്യുത്കൃഷ്ടമാതൃകയായിട്ടാണ് അഫ്രൊഡൈറ്റിന്റെ രൂപസങ്കല്പം. പ്രാക്സിറ്റലസ് എന്ന കലാകാരന്‍ അത് വെണ്ണക്കല്ലില്‍ പകര്‍ത്താന്‍ ശ്രമിച്ചതിന്റെ അനര്‍ഘഫലമാണ് ഏറ്റവും മനോഹരമെന്നു പ്ളീനി വിശേഷിപ്പിച്ചിട്ടുള്ള നിദോസിലെ അഫ്രൊഡൈറ്റ് പ്രതിമ. ഉദാത്തവും ഇന്ദ്രിയവിഷയകവുമായ ഏതെങ്കിലുമൊരു സൌന്ദര്യഭാവം ആവിഷ്കരിക്കുന്നതായിരിക്കും അഫ്രൊഡൈറ്റിന്റെ മിക്ക പ്രതിമകളും.


സസ്യങ്ങളില്‍ കൊഴുന്ത്, റോസ, ആപ്പിള്‍, കറപ്പുചെടി എന്നിവയും ജന്തുക്കളില്‍ കുരുവി, പ്രാവ്, അന്നം, മീവല്‍പക്ഷി എന്നിവയും അഫ്രൊഡൈറ്റിനു പ്രിയംകരങ്ങളായി ഗണിക്കപ്പെടുന്നു. ഈ ദേവിയുടെ പ്രധാന ക്ഷേത്രങ്ങള്‍ സൈപ്രസിലും സിഥിറായിലുമാണുണ്ടായിരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍