This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്രേം, വിശുദ്ധ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപ്രേം, വിശുദ്ധ (306 - 373)

Ephrem,Saint

സുറിയാനി സഭാപിതാക്കന്‍മാരില്‍ പ്രശസ്തനായ ഗ്രന്ഥകാരനും മതപണ്ഡിതനും. ഇദ്ദേഹം ദക്ഷിണതുര്‍ക്കിയിലെ നിസിബിസ് എന്ന സ്ഥലത്ത് എ.ഡി. 306-ല്‍ ജനിച്ചു. ഒരു ശെമ്മാശന്‍ (Deacon) ആയി അഭിഷിക്തനായെങ്കിലും പൂര്‍ണപുരോഹിതപദവി ഇദ്ദേഹത്തിന് നല്കപ്പെട്ടില്ല. നിസിബിസിലെ മെത്രാനായിരുന്ന വിശുദ്ധ യാക്കൂബിന്റെ കൂടെ ശിഷ്യനെന്ന നിലയില്‍ 325-ല്‍ നിഖ്യായില്‍ ചേര്‍ന്ന സുന്നഹദോസില്‍ അപ്രേമും പങ്കെടുത്തിരുന്നു. ജോവിയന്‍ ചക്രവര്‍ത്തി നിസിബിസിനെ ആക്രമിച്ച് പേര്‍ഷ്യയോടു ചേര്‍ത്തപ്പോള്‍ അപ്രേം എഡേസ്സായിലേക്ക് താമസം മാറുകയും അവിടെ അധ്യാപനത്തിലും ഗ്രന്ഥരചനയിലും മുഴുകി കഴിയുകയും ചെയ്തു. അവിടെവച്ച് 373 ജൂണ്‍ 9-ന് അപ്രേം മരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മദിവസമായി ഫെ. 1 ആയിരുന്നു മുന്‍കാലങ്ങളില്‍ ആചരിച്ചുവന്നത്. ഇന്ന് പാശ്ചാത്യസഭകള്‍ ജൂണ്‍ 18-ന് (പൌരസ്ത്യസഭകള്‍ ജനു. 28-ന്) ആചരിച്ചുവരുന്നു.


അപ്രേമിന്റെ ഗാനങ്ങള്‍ സുറിയാനി ഭക്തിസാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളാണ്. ആവര്‍ത്തനങ്ങള്‍ കൊണ്ടും അലങ്കാരങ്ങളുടെ ആധിക്യംകൊണ്ടും ആധുനിക സാഹിത്യാസ്വാദകന്‍മാര്‍ക്ക് ആകര്‍ഷകമായി തോന്നുകയില്ലെങ്കിലും അക്കാലത്ത് അവയ്ക്ക് ജനമധ്യത്തില്‍ നല്ല സ്വീകരണം ലഭിച്ചിരുന്നു. ബൈബിളിലെ ചില പുസ്തകങ്ങള്‍ക്ക് അപൂര്‍ണവ്യാഖ്യാനങ്ങള്‍ ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. അവയില്‍ പലതും ലഭ്യമല്ല. ചില ഭാഗങ്ങള്‍ അര്‍മീനിയന്‍, ഗ്രീക്, കോപ്റ്റിക്, എത്യോപ്യന്‍-ഭാഷകളില്‍ തര്‍ജുമകളായി അവശേഷിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍