This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോളോണിയസ് (പെര്‍ഗ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:57, 8 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.89 (സംവാദം)

അപ്പോളോണിയസ് (പെര്‍ഗ)

(ബി.സി. 260 - 200)

അുീഹഹീിശൌ ീള ജലൃഴമ


പ്രാചീന ഗ്രീക് ഗണിതശാസ്ത്രജ്ഞന്‍. അലക്സാന്‍ഡ്രിയയിലെ യൂക്ളിഡ്, ആര്‍ക്കിമിഡീസ് എന്നീ ശാസ്ത്രജ്ഞന്‍മാരെപ്പോലെ അപ്പോളോണിയസും ഗണിതശാസ്ത്രത്തിനു മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്. എട്ട് ഭാഗങ്ങളായി ഇദ്ദേഹം രചിച്ച കോണിക് സെക്ഷന്‍സ് (ഇീിശര ടലരശീിേ) എന്ന ഗണിതശാസ്ത്രഗ്രന്ഥം 1710-ല്‍ എഡ്മണ്ട് ഹാലി എന്ന ശാസ്ത്രജ്ഞന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മഹാനായ ഗണിതശാസ്ത്രജ്ഞന്‍ എന്ന ബഹുമതി അപ്പോളോണിയസിനു നേടിക്കൊടുത്തത് ഈ ഗ്രന്ഥമാണ്. യൂക്ളിഡിന്റേയും മെനെക്മസ്സിന്റേയും ഗ്രന്ഥങ്ങളെക്കാള്‍ പ്രചാരം, ഏകദേശം 2,000 വര്‍ഷങ്ങളോളം ഈ കൃതിക്കുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കാലശേഷമാണ് മറ്റൊരു ഗ്രന്ഥമായ ഡിറ്റര്‍മിനേറ്റ് സെക്ഷന്‍ (ഉലലൃാേശിമലേ ടലരശീിേ) ആര്‍.സൈമണ്‍ എന്ന ശാസ്ത്രജ്ഞന്‍ പ്രസിദ്ധീകരിച്ചത്. അലക്സാന്‍ഡ്രിയയിലും പെര്‍ഗാമിലുമായിരുന്നു ജീവിതകാലം ഏറിയകൂറും കഴിച്ചിരുന്നത് എന്നതൊഴിച്ചാല്‍ അപ്പോളോണിയസിന്റെ മറ്റു ജീവചരിത്രവിവരങ്ങള്‍ ഒന്നും ലഭ്യമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍