This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പന്‍, കെ.പി.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപ്പന്‍, കെ.പി. (1936 - )

മലയാള സാഹിത്യ നിരൂപകന്‍, അധ്യാപകന്‍. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ കൃതികളുടെ വിമര്‍ശനപഠനം നടത്തിയിട്ടുള്ള അപ്പന്‍ മലയാള നിരൂപണ രംഗത്ത് ശ്രദ്ധേയനാണ്.

കെ.പി.അപ്പന്‍

1936 ആഗ. 25-ന് ആലപ്പുഴയില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് മലയാളത്തില്‍ എം.എ. ബിരുദമെടുത്തശേഷം അധ്യാപകവൃത്തിയിലേക്ക് തിരിഞ്ഞു. കൊല്ലം എസ്.എന്‍. കോളജില്‍ മലയാളം പ്രൊഫസറായിരുന്നു.

ഫ്രഞ്ച്, ലാറ്റിനമേരിക്കന്‍, ജര്‍മന്‍ സാഹിത്യങ്ങളോട് അടുപ്പം പുലര്‍ത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആദ്യകൃതിയായ ക്ഷോഭിക്കുന്നവരുടെ സുവിശേഷം 1973-ല്‍ പ്രസിദ്ധീകരിച്ചു. തിരസ്കാരം (1978), കലഹവും വിശ്വാസവും (1984), മാറുന്ന മലയാള നോവല്‍ (1988), വരകളും വര്‍ണങ്ങളും (1992), മലയാള ഭാവന: മൂല്യങ്ങളും സംഘര്‍ഷങ്ങളും (1992), കലാപം-വിവാദം വിലയിരുത്തല്‍ (1992) എന്നിവ മുഖ്യകൃതികളാണ്. ബൈബിള്‍: വെളിച്ചത്തിന്റെ കവചം, സമയപ്രവാഹവും സാഹിത്യകലയും, ഉത്തരാധുനികത: വര്‍ത്തമാനവും വംശാവലിയും തുടങ്ങിയവയും ഇദ്ദേഹത്തിന്റെ കൃതികളില്‍പ്പെടുന്നു.

(പ്രിയ വി.ആര്‍.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍