This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപൂലിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:36, 8 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.89 (സംവാദം)

അപൂലിയസ് (125 - ?)

അുൌഹലശൌ


റോമന്‍ പ്രഭാഷകനും ദാര്‍ശനികനും സാഹിത്യകാരനും. എ.ഡി. 125-ല്‍ ഉത്തരാഫ്രിക്കയില്‍ ജനിച്ചു. കാര്‍ത്തേജിലും ആഥന്‍സിലും വിദ്യാഭ്യാസം ചെയ്തു. ഗ്രീസിലും ഏഷ്യാമൈനറിലും വിപുലമായി പര്യടനം നടത്തുകയും ഏതാനും കൊല്ലം റോമില്‍ അഭിഭാഷകവൃത്തിയിലേര്‍പ്പെടുകയും ചെയ്തിട്ട് സ്വദേശത്തേക്കു മടങ്ങി. ഒരു സാഹിത്യകാരനെന്ന നിലയിലും പ്രഭാഷകന്‍ എന്ന നിലയിലും നിസ്തുലമായ പ്രശസ്തി നേടി. എ.ഡി. 155-ല്‍, തന്നെക്കാള്‍ പ്രായം കൂടിയ ഒരു ധനികവിധവയെ വിവാഹം ചെയ്തു. ആ സ്ത്രീയെ ആഭിചാരംകൊണ്ടു വശീകരിച്ചാണ് വിവാഹം സാധിച്ചതെന്ന് അവരുടെ ബന്ധുക്കള്‍ പരാതികൊടുത്ത് അപൂലിയസിനെ കോടതി കയറ്റി. ഇദ്ദേഹം മന്ത്രവാദത്തില്‍ തത്പരനായിരുന്നു എന്നത് സത്യമാണ്. എങ്കിലും ഈ കേസില്‍ നിര്‍ദോഷിയെന്നു കണ്ട് കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടു. എ.ഡി. 160-ല്‍ ഇദ്ദേഹം കാര്‍ത്തേജില്‍ താമസമുറപ്പിച്ചു.


അപൂലിയസിന്റെ പ്രസംഗങ്ങളില്‍ ചിലതുള്‍ക്കൊള്ളുന്ന ഫ്ളോറിഡാ അഥവാ ഗാര്‍ലന്‍ഡ് എന്ന സമാഹാരവും മൂന്നു നാലു ദാര്‍ശനിക പ്രബന്ധങ്ങളും ന്യായവാദ (അുീഹീഴശമ) വും പരിവൃത്തി (ഠവല ങലമാീൃുേവീശെ) അഥവാ സ്വര്‍ണക്കഴുത (ഠവല ഏീഹറലി അ) എന്ന നോവലുമാണ് എണ്ണപ്പെട്ട സാഹിത്യസൃഷ്ടികള്‍. ഒടുവില്‍ പറഞ്ഞ കൃതിയെ ആശ്രയിച്ചാണ് ഇദ്ദേഹത്തിന്റെ യശസ്സ് ഇന്നു നിലനില്ക്കുന്നത്. മറ്റുള്ളവയെല്ലാം വിസ്മൃതിയില്‍ ആണ്ടുപോയിരിക്കുന്നു.


ഐതിഹ്യപ്രകാരം ഉത്തരഗ്രീസിലെ മന്ത്രവാദിനികളുടെ നാടായ തെസലിയിലേക്കുപോയ ലൂഷ്യസിന്റെ കഥയാണ് സ്വര്‍ണക്കഴുതയിലെ പ്രതിപാദ്യം. കഥാനായകന്‍ ഫോട്ടിസ് എന്നൊരു വേലക്കാരിപ്പെണ്ണുമായി പ്രണയത്തിലാവുകയും അവളില്‍നിന്ന്, പക്ഷിയായി രൂപംമാറാന്‍ ഉതകുന്ന ഒരു മരുന്ന് കൈവശപ്പെടുത്തുകയും ചെയ്യുന്നു. അയാള്‍ അതു പ്രയോഗിച്ചപ്പോഴാകട്ടെ പക്ഷിയാകുന്നതിനുപകരം കഴുതയാവുകയാണ് ചെയ്യുന്നത്. മാനുഷികമായ ബുദ്ധിശക്തി നശിക്കാത്ത ആ മിണ്ടാപ്രാണിയെ ഒരുസംഘം കവര്‍ച്ചക്കാര്‍ അപഹരിച്ചുകൊണ്ടുപോകുന്നു. അവരുടെകൂടെ അവന്‍ നടത്തുന്ന നിരവധി സാഹസിക പര്യടനങ്ങളാണ് പ്രധാന കഥാവസ്തു. കഴുതയുടെ മുന്‍പില്‍വച്ച് ആര്‍ക്കും കലവറ കൂടാതെ എന്തും സംസാരിക്കാമെന്നുള്ളതുകൊണ്ട് പലരില്‍നിന്നും ഒട്ടേറെ കഥകള്‍ അവന്‍ കേള്‍ക്കുന്നു. അത്തരം കഥകളുടെ ഉചിതമായ നിബന്ധനംമൂലം ആഖ്യാനത്തിന് ഭംഗിയും വൈചിത്യ്രവും ലഭിച്ചിട്ടുണ്ട്. 'കാമന്റേയും രതിയുടേയും' (ഈുശറ മിറ ജ്യരവല) പ്രേമകഥയാണ് ഗ്രന്ഥത്തിലെ ഏറ്റവും മികച്ച ഉപാഖ്യാനം. ഗ്രീക്കുസാഹിത്യത്തിലോ ലത്തീന്‍സാഹിത്യത്തിലോ വേറെങ്ങുമോ കാണാനില്ലാത്ത ഒരു പഴയനാടോടിക്കഥയാണിത്. അപൂലിയസ് അത് അതിമനോഹരമായി ആഖ്യാനം ചെയ്തിരിക്കുന്നു.


കഥാനായകനു മനുഷ്യരൂപം വീണ്ടുകിട്ടാന്‍ അവശ്യം ഭക്ഷിക്കേണ്ട പനിനീര്‍പ്പൂവിനുവേണ്ടി, അവന്‍ തന്റെ സാഹസികയാത്രയില്‍ അന്വേഷണം നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ ഐസിസ എന്ന ദേവിയുടെ സഹായത്താല്‍ ലഭിച്ച പനിനീര്‍പ്പൂവ് തിന്ന് മനുഷ്യരൂപം വീണ്ടെടുക്കാന്‍ അവനു സാധിക്കുന്നു. അതോടെ അവന്‍ ദേവിയുടേയും ദേവിയുടെ സഹോദരനായ ഒസീരിസ്ദേവന്റേയും ആരാധകനായിത്തീരുന്നു. ഗ്രന്ഥത്തിന് ഏതാണ്ട് ഒരു ആത്മകഥയുടെ മട്ടുണ്ട്. കാമത്തിന്റെ ദാസനായ മനുഷ്യന്‍ മൃഗത്തേക്കാള്‍ മെച്ചപ്പെട്ടവനല്ലെന്നാണ് പ്രതിരൂപാത്മകമായ ഈ പരിഹാസകൃതിയിലെ സൂചന.


കഥയുടെ വിശദാംശങ്ങളില്‍ ചിലേടത്ത് അശ്ളീലപ്രതീതിയുണ്ടെങ്കിലും സ്വര്‍ണക്കഴുത ലത്തീന്‍ ഭാഷയിലെ ആകര്‍ഷകമായ ഒരു നീണ്ടകഥയാണ്. പില്ക്കാല കഥാകൃത്തുക്കള്‍ക്ക് അതു മാതൃകയായിത്തീര്‍ന്നു. ബൊക്കാച്ചിയോവിനും സെര്‍വാന്റസിനും ഈ കൃതിയോടുള്ള കടപ്പാട് പ്രകടമാണ്. ഇതിന് വില്യം അഡ്ലിങ്ടണ്‍ ഇംഗ്ളീഷില്‍ ചമച്ചിട്ടുള്ള തര്‍ജുമ ഒരു ക്ളാസിക് ആയി പരിഗണിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍