This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപുഷ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 11: വരി 11:
ടോക്സിക് അട്രോഫി (Toxic atrophy) എന്നറിയപ്പെടുന്ന മറ്റൊരിനം അപുഷ്ടി സാധാരണമാണോ എന്ന കാര്യം തര്‍ക്കവിഷയമാണ്. കാരണം ഒരു വിഷദ്രവത്തില്‍നിന്നും (local or circulating toxin) ഉണ്ടാകുന്നതാകണം ഇത്. ദീര്‍ഘകാലം നിലനില്ക്കുന്ന പനിയുടേയും മറ്റും ഫലമായി ചില വിഷവസ്തുക്കള്‍ രക്തത്തിലുണ്ടാകുകയും ഇത് പേശികളുടേയും മറ്റവയവങ്ങളുടേയും അപുഷ്ടിക്കു കാരണമാകുകയും ചെയ്യാവുന്നതാണ്. ഒരു പ്രത്യേക പേശിക്കോ പേശീ സമൂഹത്തിനോ ഉള്ള മോട്ടോര്‍ തന്ത്രികള്‍ നഷ്ടപ്പെടുന്നതിനാലുളവാകുന്നതാണ് ന്യൂറോട്രോഫിക് അട്രോഫി (Neurotrophic atrophy). അവയവങ്ങളുടെ തുടര്‍ച്ചയായുള്ള ചലനരാഹിത്യം ഇതിന് കാരണമാകുന്നു. ഉദാ. പോളിയോ വന്നതിനുശേഷമുണ്ടാകുന്ന തളര്‍ച്ചയും അപുഷ്ടിയും. വളരെ സമയം എക്സ്റേ തട്ടിക്കൊണ്ടിരിക്കുന്ന തൊലിക്ക് അപുഷ്ടി സംഭവിക്കുന്നതു കാണാം. സാധാരാണ ത്വക്കിനേക്കാള്‍ നേരിയതായിരിക്കും അപുഷ്ടിക്കടിപെട്ട തൊലി. ഇത് കൂടുതല്‍ മിനുസവുമായിരിക്കും. മുറിവുകള്‍ ഇതില്‍ നിഷ്പ്രയാസമുണ്ടാകുന്നു. അവ ഉണങ്ങാന്‍ കാലതാമസം നേരിടുകയും ചെയ്യും. ദൃക്തന്ത്രി(Optic nerve)കള്‍ക്കും അപുഷ്ടി സംഭവിക്കാറുണ്ട്. പലപ്പോഴും ഇത് പൂര്‍ണമായ അന്ധതയില്‍ കലാശിക്കുന്നു.

 +
[[Category:വൈദ്യശാസ്ത്രം - രോഗം]]

09:55, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപുഷ്ടി

ഏതെങ്കിലും ഒരവയവത്തിനോ അവയവഭാഗത്തിനോ ശരിയായ വളര്‍ച്ച പ്രാപിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ. പേശികളെയും നാഡികളെയും ബാധിക്കുന്ന രോഗങ്ങളിലാണ് അപുഷ്ടി ഏറ്റവുമധികം വ്യക്തമാകുക. കുറേ കോശങ്ങളൊരുമിച്ചോ ടിഷ്യു തന്നെയോ ഏതെങ്കിലും രോഗത്താലോ മുറിവുകള്‍ മൂലമോ നഷ്ടപ്പെടുന്ന ഹൈപ്പോപ്ളാസിയ അഥവാ എപ്ളാസിയ (Hypoplasia or Aplasia) അപുഷ്ടിയാണെന്ന് തെറ്റിദ്ധരിച്ചുകൂടാ. കോശങ്ങളുടെ ഉപാപചയത്തിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് മിക്കവാറും എല്ലാത്തരം അപുഷ്ടികള്‍ക്കും കാരണമാകുക.

അപുഷ്ടി ബാധിച്ച ഒരവയവത്തിന്റെ വലുപ്പംകൊണ്ട് അപുഷ്ടിയുടെ കാഠിന്യം നിശ്ചയിക്കാന്‍ സാധ്യമല്ല. പലപ്പോഴും കൊഴുപ്പിന്റേയും മറ്റും വര്‍ധനവുമൂലം നഷ്ടപ്രായമായ ഭാഗങ്ങള്‍ ഏതാണെന്ന് ബാഹ്യവീക്ഷണത്തില്‍ മനസ്സിലായെന്നു വരില്ല. അതുപോലെതന്നെ അപുഷ്ടി ഒരവയവത്തിന്റെ എല്ലാ ഭാഗങ്ങളേയും ഒരുപോലെ ബാധിച്ചു എന്നും വരില്ല.

പല രോഗങ്ങളുടേയും ഫലമായി അപുഷ്ടി ഉണ്ടാകാം. പേശികള്‍ക്ക് സംഭവിക്കുന്ന അപുഷ്ടി ഇതിനുദാഹരണമാണ്. അസ്ഥിപേശികളെപ്പോലും (Skeletal muscles) ഇതു ബാധിക്കാറുണ്ട്. അസ്ഥിയുടെ ഉള്‍ഭാഗങ്ങളെ ബാധിക്കുന്ന അപുഷ്ടി X-റേയുടെ സഹായത്തോടെ മനസ്സിലാക്കാന്‍ കഴിയും. നാഡികള്‍ മുറിഞ്ഞുപോയ പേശികള്‍ക്ക് വളരെ പെട്ടെന്ന് തേയ്മാനം സംഭവിക്കുന്നു. സുഷുമ്നാ നാഡിയുടെ ആന്റീരിയര്‍ ഹോണുകള്‍ (anterior horns) ശുഷ്കപ്രായമായി തീരുന്നതാകാം ഇതിനു കാരണം. തീക്ഷണമായ പോളിയോയുടെ (Polio myelititis) ഫലമാണിത്. തോളുകള്‍, കൈകള്‍, കൈപ്പത്തികള്‍ തുടങ്ങിയവയുടെ പേശികളിലുണ്ടാകുന്ന അപുഷ്ടി പ്രോഗ്രസീവ് സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (Progressive spinal muscular atrophy) എന്നറിയപ്പെടുന്നു. ഇത് ക്രമേണ ശരീരത്തിന്റെ താഴത്തെ ഭാഗങ്ങളിലേക്കും വ്യാപിക്കും.

അപുഷ്ടി വിവിധ തരത്തിലുണ്ട്. പ്രായം കൂടുന്തോറും പേശികള്‍ക്കുണ്ടാകുന്ന അപുഷ്ടി സെനൈല്‍ (Senile atrophy) അട്രോഫി എന്നറിയപ്പെടുന്നു. വാര്‍ധക്യമാകുമ്പോള്‍ അസ്ഥിയുടെ കാഠിന്യം കൂടുകയും തൊലിയുടെ ഇലാസ്തികത (elasticity) കുറയുകയും മറ്റും ചെയ്യുന്നത് ഇതുമൂലമാണ്. ദീര്‍ഘ സമയത്തേക്ക് മര്‍ദത്തിനടിപ്പെട്ടിരിക്കുന്ന അവയവത്തിനോ കോശങ്ങള്‍ക്കോ ആണ് പ്രഷര്‍ അട്രോഫി (Pressure atrophy) സംഭവിക്കുക. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ട്യൂമറിനു ചുറ്റുമുള്ള കോശങ്ങളില്‍ കാണുന്ന അപുഷ്ടി ഇതിനുദാഹരമാണ്.

ടോക്സിക് അട്രോഫി (Toxic atrophy) എന്നറിയപ്പെടുന്ന മറ്റൊരിനം അപുഷ്ടി സാധാരണമാണോ എന്ന കാര്യം തര്‍ക്കവിഷയമാണ്. കാരണം ഒരു വിഷദ്രവത്തില്‍നിന്നും (local or circulating toxin) ഉണ്ടാകുന്നതാകണം ഇത്. ദീര്‍ഘകാലം നിലനില്ക്കുന്ന പനിയുടേയും മറ്റും ഫലമായി ചില വിഷവസ്തുക്കള്‍ രക്തത്തിലുണ്ടാകുകയും ഇത് പേശികളുടേയും മറ്റവയവങ്ങളുടേയും അപുഷ്ടിക്കു കാരണമാകുകയും ചെയ്യാവുന്നതാണ്. ഒരു പ്രത്യേക പേശിക്കോ പേശീ സമൂഹത്തിനോ ഉള്ള മോട്ടോര്‍ തന്ത്രികള്‍ നഷ്ടപ്പെടുന്നതിനാലുളവാകുന്നതാണ് ന്യൂറോട്രോഫിക് അട്രോഫി (Neurotrophic atrophy). അവയവങ്ങളുടെ തുടര്‍ച്ചയായുള്ള ചലനരാഹിത്യം ഇതിന് കാരണമാകുന്നു. ഉദാ. പോളിയോ വന്നതിനുശേഷമുണ്ടാകുന്ന തളര്‍ച്ചയും അപുഷ്ടിയും. വളരെ സമയം എക്സ്റേ തട്ടിക്കൊണ്ടിരിക്കുന്ന തൊലിക്ക് അപുഷ്ടി സംഭവിക്കുന്നതു കാണാം. സാധാരാണ ത്വക്കിനേക്കാള്‍ നേരിയതായിരിക്കും അപുഷ്ടിക്കടിപെട്ട തൊലി. ഇത് കൂടുതല്‍ മിനുസവുമായിരിക്കും. മുറിവുകള്‍ ഇതില്‍ നിഷ്പ്രയാസമുണ്ടാകുന്നു. അവ ഉണങ്ങാന്‍ കാലതാമസം നേരിടുകയും ചെയ്യും. ദൃക്തന്ത്രി(Optic nerve)കള്‍ക്കും അപുഷ്ടി സംഭവിക്കാറുണ്ട്. പലപ്പോഴും ഇത് പൂര്‍ണമായ അന്ധതയില്‍ കലാശിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AA%E0%B5%81%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍