This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപസാമാന്യ മനഃശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.89 (സംവാദം)
(New page: = അപസാമാന്യ മനഃശാസ്ത്രം = മനുഷ്യന്റെ അപസാമാന്യമായ പെരുമാറ്റത്തെ പഠനവ...)
അടുത്ത വ്യത്യാസം →

07:02, 8 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപസാമാന്യ മനഃശാസ്ത്രം

മനുഷ്യന്റെ അപസാമാന്യമായ പെരുമാറ്റത്തെ പഠനവിധേയമാക്കുന്ന മനഃശാസ്ത്രശാഖ. 'സാമാന്യ'വും 'അപസാമാന്യ'വും തമ്മിലുള്ള അതിര്‍വരമ്പ് കൃത്യമായി നിര്‍വചിക്കുക ക്ളേശകരമാണ്. ദൈനംദിന സന്ദര്‍ഭങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിലും തടസങ്ങള്‍ നേരിടുന്ന വ്യക്തികളെയാണ് സാധാരണയായി അപസാമാന്യ മനഃശാസ്ത്രത്തില്‍ പഠനവിധേയരാക്കുന്നത്. സാഹചര്യങ്ങളുമായുള്ള ക്രിയാത്മക അനുകൂലനത്തില്‍ വ്യക്തിയുടെ ജനിതക പാരമ്പര്യം, ശാരീരികാരോഗ്യം, പഠനാനുഭവങ്ങള്‍, യുക്തി ചിന്ത, സാമൂഹ്യവത്ക്കരണം എന്നിവ പ്രധാന പങ്ക് വഹിക്കുന്നു.


അപസാമാന്യമായ പെരുമാറ്റവും മനോവൈകല്യങ്ങളും വര്‍ഗീകരിക്കുന്നതിനായി മനഃശാസ്ത്രജ്ഞരും മനോരോഗവിദഗ്ധരും സാധാരണയായി ഉപയോഗിക്കുന്നത് ഡയഗ്നോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവല്‍ ഒഫ് മെന്റല്‍ ഡിസോര്‍ഡേര്‍സ് (ഠവല ഉശമഴിീശെേര മിറ ടമേശേശേരമഹ ങമിൌമഹ ീള ങലിമേഹ ഉശീൃറലൃ) ആണ്. ഡി.എസ്.എം.ന്റെ ഇപ്പോള്‍ (2006) പ്രചാരത്തിലുള്ള പതിപ്പായ ഡി.എസ്.എം.കഢടി.ആര്‍. (ഉടങ കഢ ഠഞ) ല്‍ അഞ്ച് ആക്സിസുകളിലായി വിവിധ മാനസിക/പെരുമാറ്റവൈകല്യങ്ങളും അവയുമായി ബന്ധമുണ്ടാകാവുന്ന ശാരീരിക അവസ്ഥകളും, സാമൂഹിക പരിതസ്ഥിതികളിലെ പ്രശ്നങ്ങളും, വ്യക്തിയുടെ ആകെയുള്ള പ്രവര്‍ത്തനക്ഷമതയുടെ മാപനത്തിനായി ഒരു അളവുകോലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇന്റര്‍നാഷണല്‍ ക്ളാസ്സിഫിക്കേഷന്‍ ഒഫ് ഡിസീസസ് (കിലൃിേമശീിേമഹ ഇഹമശൈളശരമശീിേ ീള ഉശലെമലെ) ന്റെ പത്താം പരിഷ്കൃത പതിപ്പിന്റെ അതായത് ഐ.സി.ഡി.-10 (കഇഉ 10) ന്റെ അഞ്ചാം അധ്യായത്തിലും മുന്നൂറോളം 'മാനസികവും പെരുമാറ്റപരവുമായ വൈകല്യങ്ങളെ'ക്കുറിച്ച് വിവരിക്കുന്നുണ്ട്.

ലേഖന സംവിധാനം


ക.മാനസിക/ പെരുമാറ്റ വൈകല്യങ്ങള്‍

  	1.	ആശങ്കാ വൈകല്യങ്ങള്‍
  	2.	വിഘടനാത്മക വൈകല്യങ്ങള്‍
  	3.	ശാരീരിക രോഗങ്ങളുടെ ലക്ഷണങ്ങള്‍ ഉളവാക്കുന്ന 

മാനസിക വൈകല്യങ്ങള്‍

  	4.	വികാരവൈകല്യങ്ങള്‍
  	5.	സ്കിസോഫ്രീനിയയും മറ്റു സൈക്കോട്ടിക് രോഗങ്ങളും
  	6.	ശാരീരികകാരണങ്ങളാല്‍ ഉണ്ടാകുന്ന മാനസിക 

വൈകല്യങ്ങള്‍

  	7.	അതിമദ്യാസക്തിയും മയക്കുമരുന്ന് വിധേയത്വവും 
  	8.	വ്യക്തിത്വ വൈകല്യങ്ങള്‍
  	9.	ബുദ്ധിമാന്ദ്യം
  കക.	മനോരോഗ നിദാനശാസ്ത്രം
  കകക.	മാനസിക ചികിത്സ


ക. മാനസിക/പെരുമാറ്റ വൈകല്യങ്ങള്‍. വിവിധ മാനസിക സംഘട്ടനങ്ങള്‍, ഭാരിച്ച ജീവിതപ്രശ്നങ്ങള്‍, വ്യക്തിബന്ധങ്ങളുടെ ഉലച്ചില്‍, പരസ്പരം ധാരണക്കുറവ് എന്നിവ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. വൈകല്യങ്ങളും കാരണങ്ങളും തമ്മിലുള്ള കാര്യകാരണബന്ധം അബോധമനസിന്റെ പ്രക്രിയയാകയാല്‍ അത് സ്വയം നിയന്ത്രിക്കുവാനോ നിഷ്കാസനം ചെയ്യുവാനോ വ്യക്തി അശക്തനാണ്. ഡി.എസ്.എം.കഢടി.ആര്‍.ല്‍ പരാമര്‍ശിച്ചിട്ടുള്ള ഏതാനും മാനസിക പെരുമാറ്റവൈകല്യങ്ങളെക്കുറിച്ചാണ് തഴെപ്പറയുന്നത്.

   1. ആശങ്കാ വൈകല്യങ്ങള്‍ (അിഃശല്യ ഉശീൃറലൃ). സന്തോഷമോ സങ്കടമോ പോലെ തികച്ചും ഒരു സാധാരണ വികാരമായ ആശങ്ക ഒരു പരിധിക്കപ്പുറം കടന്നാല്‍ വ്യക്തിയുടെ കാര്യക്ഷമമായ ദൈനംദിന ജീവിതപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. എന്തോ ആപത്ത് സംഭവിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള അകാരണഭയം, ചാഞ്ചല്യം, സംഭ്രമം, മാനസികമായ പിരിമുറുക്കം, അസ്വസ്ഥത തുടങ്ങിയ മാനസിക ലക്ഷണങ്ങളും ശ്വാസം മുട്ടല്‍, നെഞ്ചിടിപ്പ്, ഉറക്കമില്ലായ്മ, തൊണ്ടയ്ക്കും നാക്കിനും വരള്‍ച്ച, ശരീരത്തിന് എരിച്ചിലും പുകച്ചിലും, വിയര്‍പ്പ്, കിതപ്പ്, വയറിളക്കം, വിശപ്പില്ലായ്മ, വര്‍ധിച്ച ദാഹം തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ആശങ്കാ വൈകല്യങ്ങളോടനുബന്ധിച്ച് ഉണ്ടാകാറുണ്ട്.


അകാരണ ഭീതി അഥവാ ഫോബിയ (ജവീയശമ), ഒബ്സെസ്സീവ് കമ്പല്‍സീവ് വൈകല്യം തുടങ്ങിയവ ആശങ്കാവൈകല്യങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. അപകടഭീഷണി ഒന്നും തന്നെ ഉയര്‍ത്താത്ത വസ്തുക്കളെയോ സാഹചര്യങ്ങളെയോ കുറിച്ചുള്ള അകാരണവും അതിശക്തവുമായ ഭീതിയാണ് ഫോബിയ. തന്റെ ഭയം യുക്തിക്കു നിരക്കാത്തതാണെന്നു വ്യക്തി മനസ്സിലാക്കുന്നുണ്ടെങ്കിലും അത് കീഴടക്കി മുന്നോട്ടു പോകുവാന്‍ സാധിക്കുന്നില്ല. ഫോബിയകളെ അഗോറഫോബിയ (മഴീൃമുവീയശമ), നിര്‍ദിഷ്ട ഫോബിയ (ുലരശളശര ുവീയശമ), സാമൂഹ്യ ഫോബിയ (ീരശമഹ ുവീയശമ) എന്ന് മൂന്നായി തിരിക്കാം. ഏതെങ്കിലും പ്രത്യേക വസ്തുവിനെയോ സാഹചര്യത്തെയോ (ഉദാ. ഉയരം, ഇരുട്ട്, മൃഗങ്ങള്‍, വിമാനയാത്ര തുടങ്ങിയവ) സംബന്ധിച്ചുള്ള ഭീതിയാണ് നിര്‍ദിഷ്ട ഫോബിയ. മറ്റുള്ളവര്‍ മോശമായി വിലയിരുത്തുമെന്നും, ആള്‍ക്കാരുടെ മുന്‍പില്‍ നാണംകെടും എന്നും മറ്റുമുള്ള ആശങ്കയാണ് സാമൂഹ്യഫോബിയയുടെ കാതല്‍. സഭാകമ്പം, മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് ഭക്ഷണം കഴിക്കുവാനുള്ള ഭയം തുടങ്ങിയവ സാമൂഹ്യഫോബിയയുടെ ദൃഷ്ടാന്തങ്ങളാണ്. വീട് പോലെയുള്ള സുരക്ഷിത സങ്കേതങ്ങളില്‍ നിന്ന് അകന്ന് മറ്റേതെങ്കിലും സ്ഥലത്ത് (തുറന്ന സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിങ് കോംപ്ളക്സുകള്‍) അകപ്പെട്ടു പോകുമെന്ന ഉല്‍കണ്ഠയാണ് അഗോറഫോബിയയുടെ അടിസ്ഥാനം. വീട്ടില്‍ നിന്ന് പുറത്ത് പോകുവാന്‍ ശ്രമിക്കുമ്പോഴും, അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെയും അഗോറഫോബിയ ഉള്ളവര്‍ക്ക് തലക്കറക്കം, ഓക്കാനം, ബോധക്ഷയം തുടങ്ങിയവയുണ്ടാകാറുണ്ട്. മറ്റു ഫോബിയകളെ അപേക്ഷിച്ച് അഗോറഫോബിയ വളരെ കുറഞ്ഞ തോതിലാണ് കാണപ്പെടുന്നതെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങളെ വളരെയധികം ബാധിക്കുന്നതിനാല്‍ ഈ ഫോബിയയാണ് കൂടുതല്‍ വ്യക്തികളെ ചികിത്സക്കു നിര്‍ബന്ധിതരാക്കുന്നത്.


വിഡ്ഢിത്തമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ചില നിസാര കൃത്യങ്ങള്‍ അനിയന്ത്രിതമായി ആവര്‍ത്തിക്കുക, ചില പ്രത്യേക ചിന്തകള്‍ ആവര്‍ത്തിച്ച് മനസ്സിനെ മഥിച്ചു കൊണ്ടിരിക്കുക തുടങ്ങിയവയാണ് ഒബ്സസ്സീവ് കമ്പല്‍സീവ് വൈകല്യത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചില പ്രത്യേക രീതിയിലുള്ള സംശയങ്ങളും വ്യക്തിക്കുണ്ടായേക്കാം. ഉദാഹരണമായി, വാതില്‍ പൂട്ടിയാലും പൂട്ടിയോ എന്ന് കൂടെകൂടെ പരിശോധിക്കുക, കൈ കഴുകിയാലും ശുചിയായില്ല എന്ന തോന്നല്‍ മൂലം കൂടെകൂടെ കഴുകിക്കൊണ്ടിരിക്കുക തുടങ്ങിയവ.

   2. വിഘടനാത്മക വൈകല്യങ്ങള്‍ (ഉശീരശമശ്േല ഉശീൃറലൃ). ഓര്‍മ, ബോധം, വ്യക്തിത്വം എന്നിവയില്‍ പെട്ടെന്നുണ്ടാകുന്ന താല്‍ക്കാലിക വിഘടനമാണ് ഈ വൈകല്യങ്ങളുടെ പ്രത്യേകത. അംനീഷ്യ, ഫ്യൂഗ് തുടങ്ങിയ വൈകല്യങ്ങള്‍ ഇക്കൂട്ടത്തില്‍പെടുന്നു. താനാരാണെന്നും എന്താണ് ചെയ്യുന്നതെന്നും തുടങ്ങി സകലകാര്യങ്ങളും ഒരു വ്യക്തി മറന്നു പോകുന്ന അവസ്ഥയാണ് അംനീഷ്യ. ചിലപ്പോള്‍ വളരെ കുറച്ച് നേരത്തെ അതായത് ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തെ ഓര്‍മകളെ മാത്രമായിരിക്കും അംനീഷ്യ ബാധിക്കുന്നത്. നഷ്ടപ്പെട്ട ഓര്‍മ അല്‍പസമയത്തിനുശേഷം തിരിച്ചുവന്നേക്കാം. എന്നാല്‍ ചില സംഭവങ്ങളില്‍ വളരെക്കാലം കഴിഞ്ഞശേഷമാണ് ഓര്‍മ തിരിച്ചു ലഭിച്ചത്. ഫ്യൂഗ് അവസ്ഥയില്‍ ഓര്‍മകളെല്ലാം നഷ്ടപ്പെട്ട വ്യക്തി സ്വന്തം വീട്ടില്‍ നിന്ന് ദൂരേക്ക് യാത്രചെയ്യുകയും വേറൊരു ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷം പെട്ടെന്നൊരിക്കല്‍ ഓര്‍മ തിരിച്ചു ലഭിക്കുമ്പോള്‍ തന്റെ പുതിയ സാഹചര്യങ്ങളെക്കുറിച്ച് പരിഭ്രാന്തനാകുന്നു.
   3. ശാരീരിക രോഗങ്ങളുടെ ലക്ഷണങ്ങള്‍ ഉളവാക്കുന്ന മാനസിക വൈകല്യങ്ങള്‍ (ടീാമീളീൃാ ഉശീൃറലൃ). അബോധ മനസിലെ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ ശാരീരിക ലക്ഷണങ്ങളായോ അവയെക്കുറിച്ചുള്ള ആശങ്കകളായോ പരിവര്‍ത്തനം ചെയ്യപ്പെടുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇത്തരം പരിവര്‍ത്തനങ്ങള്‍ അസുഖകരമായ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുവാന്‍ വ്യക്തികളെ സഹായിക്കുന്നു എന്ന് മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണമായി പരീക്ഷയെഴുതുവാന്‍ അതിയായി ഭയപ്പെടുന്ന ഒരു വിദ്യാര്‍ഥിക്ക് പരീക്ഷയുടെ തലേദിവസം മുതല്‍ കൈ മരവിക്കുകയും അനക്കാന്‍ കഴിയാതാവുകയും ചെയ്താല്‍ പരീക്ഷയില്‍ നിന്ന് ഒഴിവാകുവാന്‍ സാധിക്കുകയും സമ്മര്‍ദം കുറയുകയും ചെയ്യുന്നു.


മാനസിക സമ്മര്‍ദങ്ങള്‍ ശാരീരിക രോഗങ്ങളുണ്ടെന്ന നിരന്തരമായ ആശങ്കയ്ക്കു വഴിതെളിക്കുന്ന അവസ്ഥയാണ് ഹൈപൊകോണ്‍ഡ്രിയാസിസ്. ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയ ഗുരുതരമായ പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ തങ്ങള്‍ക്കുള്ളതായി വ്യക്തികള്‍ക്ക് അനുഭവപ്പെടാം. സ്വന്തം ശരീരത്തെക്കുറിച്ച് സദാ ചിന്തിക്കുകയും രോഗലക്ഷണങ്ങള്‍ക്കായി സദാ അന്വേഷണം നടത്തുകയും ചെയ്യുന്ന ഇവര്‍ക്ക് തങ്ങളുടെ രോഗലക്ഷണങ്ങള്‍ വളരെ അവ്യക്തമായും കൃത്യതയില്ലാതെയും മാത്രമെ വിവരിക്കുവാന്‍ സാധിക്കുകയുള്ളൂ.

   4. വികാര വൈകല്യങ്ങള്‍ (ങീീറ ഉശീൃറലൃ). വ്യക്തിയുടെ വൈകാരികാവസ്ഥയിലെ വ്യതിയാനങ്ങളാണ് ഇത്തരം വൈകല്യങ്ങളുടെ പ്രധാന ലക്ഷണം. വിഷാദരോഗവും ദ്വിധ്രുവ വൈകല്യവും ആണ് ഇവയില്‍ പ്രധാനം.


തികഞ്ഞ വിഷാദമൂകത, മൌനം, ചെറിയ ജോലികള്‍പോലും ചെയ്യുവാന്‍ പ്രയാസം തോന്നുക, പുതിയ ഒരു പ്രവൃത്തിയും ഇഷ്പ്പെടാതിരിക്കുക എന്നിങ്ങനെയുള്ള സ്വഭാവവിശേഷങ്ങള്‍ വിഷാദരോഗത്തിന്റെ പ്രത്യേകതകളാണ്.


ദ്വിധ്രുവ വൈകല്യത്തില്‍ വിഷാദാവസ്ഥയും ഉത്തേജിതാവസ്ഥയും മാറിമാറി പ്രത്യക്ഷപ്പെടുന്നു. അമിതമായ സന്തോഷം, ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ആശയങ്ങള്‍ തുടങ്ങിയവയാണ് ഉത്തേജിതാവസ്ഥയുടെ പ്രത്യേകതകള്‍.

   5. സ്കിസോഫ്രീനിയയും മറ്റു സൈക്കോട്ടിക് വൈകല്യങ്ങളും. ഇത്തരം വൈകല്യങ്ങള്‍ വ്യക്തിത്വത്തെ ആകെ ബാധിക്കുകയും ചുറ്റുപാടുകളും യാഥാര്‍ഥ്യവുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാവുകയും ചെയ്യുന്നു. സ്കിസോഫ്രീനിയയാണ് ഇത്തരം വൈകല്യങ്ങളില്‍ കൂടുതലായി കാണപ്പെടുന്നത്. സ്കിസോഫ്രീനിയയില്‍ സംവേദനം, പ്രത്യക്ഷണം, ചിന്ത, വികാരം, പെരുമാറ്റം എന്നിവയെല്ലാം വികലമാക്കപ്പെടുന്നു. ഡല്യൂഷനുകളും (മിഥ്യാ വിശ്വാസങ്ങള്‍) ഹാലുസിനേഷനുകളും (മിഥ്യാദര്‍ശനങ്ങള്‍, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക തുടങ്ങിയ പ്രതിഭാസങ്ങള്‍) ഈ അവസ്ഥയുടെ പ്രത്യേകതകളാണ്. സ്കിസോഫ്രീനിയ ഉള്ളവരുടെ സംസാരത്തില്‍ പരസ്പരബന്ധമില്ലായ്മയും അവ്യക്തതയും അനുഭവപ്പെടുന്നു. സ്കിസോഫ്രീനിയയെ ഡിസ്ഓര്‍ഗനൈസ്ഡ് ടൈപ്, പാരനോയിഡ് ടൈപ്, കാറ്ററ്റോണിക് ടൈപ്പ്, റെസിഡ്യൂല്‍ ടൈപ് തുടങ്ങി വ്യത്യസ്ത തരങ്ങളിലായി വര്‍ഗീകരിച്ചിട്ടുണ്ട്.
   6. ശാരീരിക കാരണങ്ങളാല്‍ ഉണ്ടാകുന്ന മാനസിക വൈകല്യങ്ങള്‍. ശാരീരികരോഗങ്ങളുടെ പരിണതഫലമായാണ് ഇത്തരം മാനസികവൈകല്യങ്ങളുണ്ടാകുന്നത്. തലച്ചോറ്, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍, തലച്ചോറിലെ റ്റ്യൂമര്‍, ക്ഷതം, വിഷാംശം ശരീരത്തില്‍ അളവില്‍ കൂടുതലുണ്ടാകുക, ജീവകങ്ങളുടെ കുറവ്, ചില ഗ്രന്ഥികളുടെ പ്രവര്‍ത്തനവൈകല്യം; പ്രായാധിക്യത്തെത്തുടര്‍ന്നുള്ള ദൌര്‍ബല്യം ഇവയെല്ലാം മൂലം പലവിധത്തിലുള്ള മനോവൈകല്യങ്ങള്‍ ഉണ്ടാകുന്നു. 


ഓര്‍മക്കുറവ്, ബോധമനസ്സില്‍ പ്രകടമാകുന്ന അവ്യക്തത, ചിന്തയിലും ശ്രദ്ധയിലും വരുന്ന വ്യതിചലനങ്ങള്‍ ഇവയാണ് ശാരീരിക കാരണങ്ങളാല്‍ ഉണ്ടാകുന്ന മനോവൈകല്യങ്ങളില്‍ പ്രധാനമായും കാണുന്ന ലക്ഷണങ്ങള്‍.

   7. അതിമദ്യാസക്തിയും മയക്കുമരുന്ന് വിധേയത്വവും. അമിതമായ മദ്യപാനംമൂലം വരാവുന്ന ചില പ്രധാനരോഗങ്ങളാണ് ഡലീറിയം ട്രമന്‍സ് (റലഹശൃശൌാ ൃലാലി), കൊര്‍സാക്കോഫസ് സൈക്കോസിസ് (സീൃമെസീളള' ു്യരവീശെ), ക്രോണിക് ആല്‍ക്കഹോളിസം (രവൃീിശര മഹരീവീഹശാ) തുടങ്ങിയവ. സാധാരണയായി മോഹഭംഗത്തെ നേരിടുവാനുള്ള കഴിവില്ലായ്മ, ആശങ്ക എന്നിവയുള്ളവരാണ് മദ്യപാനത്തിന് അടിമകളായിത്തീരാറുള്ളത് നോ: അതിമദ്യാസക്തി


കൊക്കെയ്ന്‍, മരിജുവാന (കഞ്ചാവ്), കറപ്പ് (പെത്തഡിന്‍) മുതലായ പലതരം ലഹരിപദാര്‍ഥങ്ങള്‍ പതിവായി ഉപയോഗിക്കുകയാല്‍ ക്രമേണ അവയുടെ ശക്തിക്കു വിധേയരായി, അവയില്ലാതെ കഴിയാന്‍ വയ്യ എന്ന അവസ്ഥയില്‍ ചിലര്‍ എത്തിച്ചേരുന്നു. തന്മൂലം മദ്യപാനത്തിലെന്നപോലെ വിവിധങ്ങളായ മനോരോഗങ്ങള്‍ക്ക് അവര്‍ വിധേയരായിത്തീരുകയും ചെയ്യുന്നു.

   8. വ്യക്തിത്വ വൈകല്യങ്ങള്‍. ദീര്‍ഘകാലമായി നിലനില്‍ക്കുന്നവയും പ്രത്യേക രീതിയിലുള്ളവയുമായ ജീവിത ശൈലികളാണ് വ്യക്തിത്വ വൈകല്യങ്ങളുടെ പ്രത്യേകത. ഇത്തരം ജീവിത ശൈലികള്‍ അവ പുലര്‍ത്തുന്ന വ്യക്തികളേക്കാളുപരി, അവര്‍ക്ക് ചുറ്റുമുള്ളവര്‍ക്കാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഉദാഹരണമായി സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യത്തില്‍ വ്യക്തികള്‍ സ്വന്തം സുഖവും ആഹ്ളാദവും മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. വീണ്ടുവിചാരമോ തങ്ങളുടെ പ്രവൃത്തിയുടെ അനന്തരഫലങ്ങളെപ്പറ്റി ചിന്തയോ കൂടാതെ പലതും പെട്ടെന്നു ചെയ്യാന്‍ ഇവര്‍ പ്രേരിതരാകുന്നു. മോഷണം, കളവുപറയല്‍, കൊലപാതകം തുടങ്ങിയ പ്രവൃത്തികളില്‍ ഇവര്‍ ഏര്‍പ്പെടുവാന്‍ സാദ്ധ്യത കൂടുതലാണ്. ഇവരെ തിരുത്തുന്നത് വളരെ ശ്രമകരമാണ്. 
   9. ബുദ്ധിമാന്ദ്യം (ങലിമേഹ ഉലളശരശലിര്യ). ജന്മനാലോ ശൈശവത്തിലോ ഉണ്ടാകുന്ന അസുഖങ്ങളോ മറ്റു കാരണങ്ങളോകൊണ്ട് മസ്തിഷ്കത്തിന് സാധാരണ വളര്‍ച്ച കിട്ടാതെ മാനസികക്ഷമതകള്‍ മന്ദിച്ചുപോകുകയും സാഹചര്യങ്ങള്‍ക്കൊത്ത് സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥ. മന്ദബുദ്ധികള്‍ക്ക് ശാരീരികവളര്‍ച്ചയ്ക്ക് അനുസരിച്ച് മാനസികവളര്‍ച്ച ഉണ്ടാകുന്നില്ല. മാനസികവളര്‍ച്ചയുടെ തോത് കണക്കാക്കി ചില തൊഴില്‍പരിശീലനവും അനുയോജ്യമായ വിദ്യാഭ്യാസവും നല്കി ചെറിയ തോതില്‍ സ്വയംപര്യാപ്തത നേടാന്‍ സഹായിക്കാവുന്നതാണ് (നോ: ബുദ്ധിമാന്ദ്യം).


കക. മനോരോഗ നിദാനശാസ്ത്രം (ജ്യരവീുമവീേഹീഴ്യ). മനസ്സിന്റെ ഘടനയും പ്രവര്‍ത്തനതത്ത്വവും എങ്ങനെ മനോരോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് വിശദമായി അപഗ്രഥിക്കുന്നതിലൂടെ മനോരോഗചികിത്സയില്‍ ഒരു പുതിയ പന്ഥാവ് വെട്ടിത്തുറന്നത് സിഗ്മണ്ട് ഫ്രോയ്ഡാണ് (1856-1939). സര്‍വരോഗങ്ങളും ശാരീരികകാരണങ്ങള്‍മൂലവും അല്ലെങ്കില്‍ അതിമാനുഷശക്തികള്‍കൊണ്ടും (ൌുലൃിമൌൃമഹ ുീംലൃ) ന്യായീകരിക്കപ്പെട്ടിരിക്കുന്ന കാലഘട്ടത്തില്‍ മനോരോഗങ്ങളില്‍ പലതും തികച്ചും മാനസികസംഘട്ടനങ്ങള്‍കൊണ്ടും മനസ്സിന്റെ പ്രവൃത്തിതത്ത്വങ്ങളിലുണ്ടാകുന്ന വ്യതിയാനംമൂലവും ആണെന്ന് ഫ്രോയ്ഡ് ഉറപ്പിച്ചുപറഞ്ഞു.


ബോധമനസ്, ഉപബോധമനസ്, അബോധമനസ് (രീിരെശീൌ, ൌയരീിരെശീൌ, ൌിരീിരെശീൌ) എന്നിങ്ങനെ മൂന്നായി മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ ഫ്രോയ്ഡ് തരംതിരിച്ചു. ഒരു പ്രത്യേക സമയത്ത് ഒരാളുടെ ഓര്‍മയിലുള്ളതെല്ലാം ബോധമണ്ഡലത്തിലും തത്ക്കാലം ഓര്‍മയിലില്ലെങ്കിലും അല്പം ശ്രമിച്ചാല്‍ ഓര്‍മിക്കാന്‍ കഴിയുന്നവ ഉപബോധമണ്ഡലത്തിലും നേരായ മാര്‍ഗങ്ങളിലൂടെ ഓര്‍മിക്കുവാന്‍ വയ്യാതെ അഗാധതയിലേക്കു പോയവ അബോധമണ്ഡലത്തിലും നിക്ഷിപ്തമായിരിക്കുന്നു. ജന്മവാസനകളും ദുരന്താനുഭവങ്ങളും സംഘട്ടനങ്ങളും മോഹഭംഗങ്ങളും കുറ്റബോധങ്ങളും സദാ ഓര്‍മിച്ചുകൊണ്ടിരുന്നാല്‍ സ്വസ്ഥത നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് ഇവയെ ഒതുക്കിവയ്ക്കുന്ന തലമാണ് അബോധമനസ്.


മനസ്സിന്റെ പ്രവര്‍ത്തനതലങ്ങളെ ഇങ്ങനെ വിഭജിച്ചപോലെതന്നെ മനസ്സിന്റെ ഘടനയെയും ഇഡ് (കറ), ഈഗോ (ഋഴീ), സൂപ്പര്‍ ഈഗോ (ടൌുലൃ ഋഴീ) എന്നു മൂന്നായി തിരിച്ചിരിക്കുന്നു. ജന്മവാസനകള്‍ക്കെല്ലാംകൂടി നല്കപ്പെട്ട പേരാണ് ഇഡ്. ഉടനടിയുള്ള ആഗ്രഹനിവൃത്തിയും ആനന്ദലബ്ധിയുമാണ് ഇഡിന്റെ പ്രവര്‍ത്തനതത്ത്വം. ഈ പ്രവര്‍ത്തനങ്ങള്‍ മുഴുവനും അബോധതലത്തിലായിരിക്കും. സാമൂഹ്യശാസനങ്ങള്‍, ആചാരമര്യാദകള്‍ എന്നിവയില്‍നിന്നും തെറ്റിനെപ്പറ്റിയും ശരിയെപ്പറ്റിയുമുള്ള ഒരു വൈയക്തികബോധം രൂപം കൊള്ളുന്നതിനെ സൂപ്പര്‍ ഈഗോ എന്ന് പറയുന്നു. സാധാരണഗതിയില്‍ മനഃസാക്ഷി എന്നു വിളിക്കുന്നത് ഇതിനെയാണ്. സ്വന്തം പ്രവൃത്തികള്‍ ശരിയോ തെറ്റോ എന്ന് ചൂണ്ടിക്കാട്ടി നിയന്ത്രണം പാലിക്കുകയാണ് ഇത് ചെയ്യുന്നത്. ഇഡിലും സൂപ്പര്‍ ഈഗോയിലും ബന്ധം സ്ഥാപിച്ചുകൊണ്ട് യാഥാര്‍ഥ്യബോധത്തോടെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ട് ജീവിതം സുഗമമാക്കിത്തീര്‍ക്കുകയാണ് ഈഗോയുടെ പ്രവര്‍ത്തനം. ഈഗോ മുക്കാലും ബോധതലത്തില്‍തന്നെയും, സൂപ്പര്‍ ഈഗോ അബോധതലത്തിലും ബോധതലത്തിലുമായും പ്രവര്‍ത്തിക്കുന്നു. ഈഗോയ്ക്ക് ഇഷ്ടപ്പെടാത്തതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ കാര്യങ്ങള്‍ റിപ്രഷന്‍ (ൃലുൃലശീിൈ) എന്നു പറയുന്ന ഒരു മാനസികപ്രക്രിയ വഴി അബോധമനസ്സില്‍ പൂഴ്ത്തിവയ്ക്കുന്നു. സാധാരണരീതിയില്‍ ഇത്തരം പൂഴ്ത്തപ്പെട്ട വികാരങ്ങള്‍ ബോധമണ്ഡലത്തില്‍ പ്രവേശിക്കാറില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഈ വികാരാനുഭൂതികള്‍ പ്രതിരോധങ്ങളെ മറികടന്ന് ബോധതലത്തിലേക്ക് പ്രവേശിക്കും. ഈഗോയും ഇഡും തമ്മില്‍ ഈ സമയത്തുണ്ടാകുന്ന സംഘട്ടനം ആശങ്കയും വ്യാകുലതയും ഉണ്ടാക്കിത്തീര്‍ക്കുന്നു. മാനസികാപഗ്രഥനതത്ത്വപ്രകാരം ഈ സംഘട്ടനങ്ങളാണ് മനോരോഗങ്ങള്‍ക്കു നിദാനം.


സാധാരണരീതിയില്‍ ഈഗോ തന്റെ രക്ഷയ്ക്കായി അനവധി രക്ഷാകവചങ്ങള്‍ ചില മാനസികതന്ത്രങ്ങള്‍വഴി ഉണ്ടാക്കുന്നു. ഈ രക്ഷാകവചങ്ങളെ 'മെന്റല്‍ മെക്കാനിസം' അല്ലെങ്കില്‍ 'ഡിഫന്‍സ് മെക്കാനിസം' (ാലിമേഹ ാലരവമിശാ ീൃ റലളലിരല ാലരവമിശാ) എന്നു പറയുന്നു. സംഘട്ടനങ്ങളെ ഇവകൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോള്‍ വ്യക്തി ലഘുമനോരോഗങ്ങളിലേക്കും, അതുകൊണ്ടും സാധ്യമല്ലാത്ത അവസ്ഥയായാല്‍ ഉന്‍മാദരോഗങ്ങളിലേക്കും പതിക്കുന്നു.


ഫ്രോയ്ഡ് വിശദീകരിച്ച ഈ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ചില നവീകരണങ്ങളും പുനഃക്രമീകരണങ്ങളും ഇദ്ദേഹത്തിന്റെ പിന്‍ഗാമികളായ ആഡ്ലര്‍, കാള്‍ യുങ്ങ്, ഓട്ടോ റാങ്ക്, കരണ്‍ ഹോര്‍ണി, എച്ച്. സള്ളിവന്‍ തുടങ്ങിയവര്‍ ചെയ്തിട്ടുണ്ട്്. ഇതില്‍നിന്നും വ്യത്യസ്തമായ സിദ്ധാന്തങ്ങളും പിന്നീട് ഉണ്ടായി. പഠനപ്രക്രിയയും പഠന തത്ത്വങ്ങളും (ഹലമൃിശിഴ മിറ ഹലമൃിശിഴ ുൃശിരശുഹല) ഉപയോഗിച്ച് പല മനോരോഗങ്ങളും വിശദീകരിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതാണ് ആധുനികരീതി.


കകക. മാനസിക ചികിത്സ (ജ്യരവീവേലൃമ്യു). മനഃശാസ്ത്രതത്ത്വങ്ങള്‍ ഉപയോഗിച്ച് മനോരോഗങ്ങളെ ചികിത്സിക്കുന്ന രീതിക്കാണ് 'സൈക്കോതെറാപ്പി' എന്നു പറയുന്നത്. ഫ്രോയ്ഡിന്റെ മാനസികാപഗ്രഥനം (ജ്യരവീമിമഹ്യശെ) ആണ് ഇതിന്റെ തുടക്കം. ഇതിനെ തുടര്‍ന്ന് തികച്ചും വ്യത്യസ്തമായ ചികിത്സാസമ്പ്രദായങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ബിഹേവിയര്‍ തെറാപ്പി (ആലവമ്ശീൌൃ ഠവലൃമ്യു) ആണ് ഇതിന്റെ ഒരു ആധുനികശാഖ. ജീവിതം സുഗമമായി പോകുന്നതിന് പ്രതിബന്ധമായി നില്ക്കുന്ന ശീലങ്ങളുടെ സ്ഥാനത്ത് കൂടുതല്‍ ആരോഗ്യകരമായ ശീലങ്ങളെ പഠിപ്പിച്ചുറപ്പിക്കുകയാണ് ഇതില്‍ ചെയ്യുന്നത്.


രോഗലക്ഷണങ്ങള്‍ പരിപൂര്‍ണമായി മാറ്റുക, അതുസാധ്യമല്ലാത്ത സ്ഥാനത്ത് അവയുടെ കാഠിന്യം കുറയ്ക്കുക, വ്യക്തിത്വത്തെ പുഷ്ടിപ്പെടുത്തി ചുറ്റുപാടുമായി പൊരുത്തപ്പെട്ടു ജീവിക്കുവാന്‍ സഹായിക്കുക എന്നിവയാണ് എല്ലാത്തരം സൈക്കോത്തെറാപ്പിയുടെയും ലക്ഷ്യം. നോ: സൈക്കോത്തെറാപ്പി, അപഗ്രഥനമനഃശാസ്ത്രം, വ്യക്തിഗതമനഃശാസ്ത്രം


(ഡോ. ഐ. ജഗദാംബിക, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍