This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപക്ഷയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.253 (സംവാദം)
(New page: = അപക്ഷയം = ണലമവേലൃശിഴ ഭൌമശിലകള്‍ക്ക് നിരന്തരമായി സംഭവിക്കുന്ന വിഘടന...)
അടുത്ത വ്യത്യാസം →

12:38, 7 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപക്ഷയം

ണലമവേലൃശിഴ

ഭൌമശിലകള്‍ക്ക് നിരന്തരമായി സംഭവിക്കുന്ന വിഘടനപ്രക്രിയ. ആര്‍ദ്രോഷ്ണാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളും സസ്യങ്ങളുടെയും ജന്തുക്കളുടെയും പെരുമാറ്റരീതികളും പൊതുവേ അപക്ഷയപ്രക്രിയയ്ക്ക് സഹായകങ്ങളാണ്. ജലം, വായു, ഹിമം, ഭൂഗുരുത്വം, താപനിലയിലെ വ്യത്യാസം, ഓക്സിജന്‍, കാര്‍ബണ്‍ ഡൈഓക്സൈഡ് എന്നിവയാണ് അപക്ഷയത്തിന്റെ മുഖ്യ അഭികര്‍ത്താക്കള്‍. സാധാരണ ഊഷ്മാവില്‍പോലും ഗണ്യമായ തോതില്‍ നടക്കുന്ന ഒരു പ്രക്രിയയാണിത്. ശിലാഘടകങ്ങളായ ധാതുക്കളുടെയും രാസമൂലകങ്ങളുടെയും അംശങ്ങള്‍ നഷ്ടപ്പെട്ട് വിഘടനം ത്വരിതപ്പെടുന്നു. അപക്ഷയത്തിനു വിധേയമാകുന്ന ശിലാഖണ്ഡം സ്വസ്ഥാനസ്ഥമായിക്കൊള്ളണം എന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പ്രധാന ശില അടരുകളായോ അല്ലാതെയോ അടര്‍ന്നു പൊടിഞ്ഞു നീക്കം ചെയ്യപ്പെടുക സാധാരണമാണ്.

അപക്ഷയം പ്രധാനമായി രണ്ടു രീതിയിലാണ് നടക്കുന്നത്. ഭൌതിക ശക്തികളുടെ പ്രവര്‍ത്തനത്തിലൂടെ ശിലകള്‍ പൊടിയുന്നതാണ് ഭൌതികാപക്ഷയം (ജവ്യശെരമഹ ംലമവേലൃശിഴ); രാസപ്രവര്‍ത്തനഫലമായി ശിലകളുടെ രാസഘടനയ്ക്കും സ്വഭാവത്തിനും ഉണ്ടാകുന്ന വ്യത്യാസം രാസാപക്ഷയവും (ഇവലാശരമഹ ംലമവേലൃശിഴ). ശുഷ്കപ്രദേശങ്ങളിലെ സ്ഥലരൂപങ്ങളുടെ നിര്‍മിതിയില്‍ ഭൌതികാപക്ഷയത്തിനു മുഖ്യമായ പങ്കാണുള്ളത്. ശീതമേഖലയിലെ ചില സ്ഥലരൂപങ്ങളും ഇങ്ങനെ നിര്‍മിക്കപ്പെടുന്നവയാണ്. രാസാപക്ഷയത്തിന്റെ പ്രഭാവം ഉഷ്ണമേഖലയിലെ ആര്‍ദ്രപ്രദേശങ്ങളിലാണ് അധികമായും കണ്ടുവരുന്നത്. ജൈവരാസിക പരിണാമങ്ങള്‍ ത്വരിതപ്പെടുത്തുന്നതില്‍ ജലയോജനം പ്രമുഖമായ പങ്കു വഹിക്കുന്നു; അതുപോലെ രാസാഭിക്രിയകളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. അപക്ഷയക്രിയ അധികം ആഴത്തിലേക്കു വ്യാപിക്കുവാനുള്ള സാധ്യതകളും ഉണ്ട്. ഭൌതികാപക്ഷയം കാരണം ശിലകളിലെ ധാതുഘടനയ്ക്കു വ്യത്യാസം ഉണ്ടാകുന്നില്ല. മറിച്ച് രാസാപക്ഷയം മുഖേന എല്ലാ ധാതുക്കള്‍ക്കും നാശമോ പരിവര്‍ത്തനമോ സംഭവിക്കയും ചെയ്യും.

ഭൌതികാപക്ഷയം. ഭൌമശിലകളുടെ താപചാലന ശക്തി തുലോം കുറവാണ്. തന്മൂലം ഉപരിപടലം പെട്ടെന്നു ചൂടാകുന്നു. ചിലപ്പോള്‍ ഈ പടലം ഉന്നത-ഊഷ്മാവിലെത്തിയാലും താഴത്തെ അടരുകളില്‍ സാധാരണ താപനിലയായിരിക്കും. താപസംഗ്രഹത്തിലെ ഈ വ്യത്യാസം മൂലം ഒന്നിനുപരി മറ്റൊന്നായി ശിലാപാളികള്‍ രൂപംകൊള്ളുന്നു. താപവിസര്‍ജനത്തിലും ഏറ്റവും മുകളിലത്തെ പാളി മുന്നിട്ടു നില്ക്കും. അപ്പോള്‍ പെട്ടെന്നുണ്ടാകുന്ന സങ്കോചത്തിന്റെ ഫലമായി ഈ പാളി ഒടിഞ്ഞുമടങ്ങുകയോ വിണ്ടുകീറുകയോ ചെയ്യുന്നു. അതോടൊപ്പം പ്രതലത്തില്‍ വിള്ളലുകളും വിടവുകളും ഉണ്ടാകുന്നു. ഇതുപോലെതന്നെ ശിലാഘടകങ്ങളായ ധാതുക്കളും വ്യത്യസ്ത ആപേക്ഷിക താപമുള്ളവ ആയിരിക്കും. തന്നിമിത്തം ഉണ്ടാകുന്ന വികാസ സങ്കോചങ്ങള്‍ സന്നിഘര്‍ഷണ (മൃശശീിേ) ത്തിനും അതിലൂടെ ശിലപൊടിയുന്നതിനും കാരണമാകുന്നു.

രാസപ്രവര്‍ത്തനം കൂടാതെയുള്ള ഭൌതികാപക്ഷയം സാധാരണയായി സാധ്യമല്ല. ജലാംശത്തിന്റെ സാന്നിധ്യത്തില്‍ രാസാപക്ഷയം അല്പമായെങ്കിലും അനുഭവപ്പെടാതിരിക്കുകയില്ല. വരണ്ട കാലാവസ്ഥയുള്ള മരുഭൂമികളിലാവട്ടെ രാസാപക്ഷയത്തിനാണ് പ്രാമുഖ്യം. ധാതുപടലങ്ങളില്‍ പൊട്ടലുകളും വിടവുകളും സൃഷ്ടിക്കുവാന്‍ താപനിലയിലെ ഏറ്റക്കുറച്ചിലുകളോടൊപ്പം ജലാംശത്തിന്റെ സാന്നിധ്യവും ആവശ്യമാണ്. രാസവികലനത്തില്‍ ജലം വഹിക്കുന്ന പങ്ക് പ്രധാനമാണ്. ജലത്തില്‍ കളിമണ്ണിനുള്ള പ്രകീര്‍ണന സ്വഭാവം ഇതിനുദാഹരണമാണ്. ജലയോജനഫലമായി ഘടകപദാര്‍ഥങ്ങളുടെ വ്യാപ്തം കൂടി, അന്തഃസമ്മര്‍ദം വര്‍ധിച്ച് പ്രധാനശില പൊടിയുന്നു.

ശിലാഘടകങ്ങളായ ധാതുക്കള്‍ പരലുകളായി മാറുമ്പോള്‍ അനുഭവപ്പെടുത്തുന്ന സമ്മര്‍ദവും ഒരു പരിധിവരെ ശിലകള്‍ പൊടിയുന്നതിനു കാരണമാകും. ശിലാതലങ്ങളിലുള്ള വിള്ളലുകളില്‍ സംഭരിക്കപ്പെടുന്ന ജലം ഖനീഭവിച്ച് ഹിമമാകുമ്പോള്‍ വ്യാപ്തം കൂടി സമ്മര്‍ദം ചെലുത്തുന്നതോടെ ശിലാഭിത്തികളുടെ വികലനം സംഭവിക്കുന്നു. മര്‍ദം കൂടുന്നതോടെ ഹിമം ജലമായി മാറുകയും ചെയ്യും. ഇപ്രകാരം മാറി മാറി ഖരവും ദ്രവവുമായി പരിവര്‍ത്തിതമാകുന്നതിന്റെ ഫലമായി അപക്ഷയത്തിന്റെ വ്യാപ്തിയും വര്‍ധിക്കുന്നു. ലവണാംശമുള്ള ജലത്തിന്റെ അപക്ഷയപ്രവര്‍ത്തനം കുറേക്കൂടി വ്യാപകമായിരിക്കും. വൃക്ഷങ്ങളുടെ വേരുകളും ശിലാവികലനത്തെ സഹായിക്കുന്നു. ചെറുജീവികളുടെ ജീവസന്ധാരണപ്രക്രിയകളും മുന്‍പറഞ്ഞ അപക്ഷയഹേതുക്കളുടെ കൂട്ടത്തില്‍ പെടുന്നു.

രാസാപക്ഷയം. ശിലകളുടെ ഏതു ഘടകപദാര്‍ഥവും രാസപ്രക്രിയകള്‍ക്കു വഴങ്ങുന്നു. ചില പദാര്‍ഥങ്ങള്‍ വളരെ വേഗം പരിവര്‍ത്തനവിധേയങ്ങളാകും. ഏറ്റവും കടുപ്പമേറിയ ക്വാര്‍ട്ട്സ് പോലും ശുദ്ധജലത്തില്‍ അല്പമായും ലവണജലത്തില്‍ സാമാന്യമായും ലയിക്കുന്നതാണ്. ധാതുഘടകങ്ങളാകട്ടെ ജലം, ഓക്സിജന്‍, കാര്‍ബണ്‍ഡൈഓക്സൈഡ് എന്നിവയുമായി എളുപ്പം സംയോജിക്കും. ഈ രാസമാറ്റങ്ങള്‍ പ്രകൃതി പരിതഃസ്ഥിതികള്‍ക്കനുസരിച്ച് പൂര്‍ണമോ ഭാഗികമോ ആകാം. ചിതല്‍ തുടങ്ങിയ ജീവികള്‍ മൂലം ഉണ്ടാകുന്ന ഹ്യൂമിക് അമ്ളങ്ങളും രാസാപക്ഷയത്തെ ത്വരിതപ്പെടുത്തുന്നു.

ഘടകധാതുക്കളുടെയും ആര്‍ദ്രോഷ്ണസ്ഥിതിയുടെയും സ്വഭാവം അനുസരിച്ചാണ് അപക്ഷയക്രിയയിലെ ഏറ്റക്കുറച്ചിലുകള്‍ കാണുന്നത്. ഉഷ്ണമേഖലയിലെ ആര്‍ദ്രപ്രദേശങ്ങളില്‍ ഉയര്‍ന്ന താപനിലയോടൊപ്പം ജലാംശവും ഹ്യൂമിക് അമ്ളങ്ങളും കൂടുതലായിട്ടുണ്ട്. അനുകൂല സാഹചര്യങ്ങളോടൊപ്പം രാസപ്രക്രിയകളുടെ വേഗതയും വര്‍ധിക്കുന്നു. ഉഷ്ണമേഖലയില്‍ സൌരതാപവും ആര്‍ട്ടിക് മേഖലകളില്‍ ഹിമരൂപീകരണവുമാണ് അപക്ഷയത്തിനു മുഖ്യകാരണങ്ങള്‍.

ധാതുസ്വഭാവത്തെ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ അല്പസിലികശിലകളാണ് എളുപ്പത്തില്‍ വിഘടിതമാകുന്നതെന്നു കാണാം. ഘടനയെപ്പോലെതന്നെ പ്രകൃതിയും ഇക്കാര്യത്തില്‍ സ്വാധീനത ചെലുത്തുന്നു. ശിലാതലത്തിലുള്ള രന്ധ്രങ്ങളും വിള്ളലുകളുമാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. അവ അപക്ഷയക്രിയയുടെ തുടക്കത്തിനു സഹായമാണ്. പാറ പൊടിയുന്നതിന്റെ ഫലമായി ഉപരിതലത്തില്‍ രൂപംകൊള്ളുന്ന ശിലാചൂര്‍ണം അപരദന (ഋൃീശീിെ) ഫലമായി നീക്കം ചെയ്യപ്പെടാത്തപക്ഷം തുടര്‍ന്നുള്ള അപക്ഷയത്തിനു തടസ്സമായിത്തീരുന്നു. നേരേമറിച്ച് വ്യാപകവും ശക്തവുമായ അപരദനം അപക്ഷയക്രിയയ്ക്ക് അത്യന്തം സഹായകമാണുതാനും. നോ: അപരദനം

പൊതുവേ നോക്കുമ്പോള്‍ സൂക്ഷ്മവും ജടിലവുമായ ഒരു പരിവര്‍ത്തനമാണ് അപക്ഷയക്രിയയിലൂടെ ശിലകള്‍ക്കുണ്ടാകുന്നത്. ശിലകളെ അപരദനത്തിനു തയ്യാറാക്കുന്നു എന്നതാണ് ഈ ക്രിയയുടെ പ്രാധാന്യം. ഒഴുക്കുവെള്ളം, വായു, ഹിമാനി തുടങ്ങിയ അപരദനകര്‍ത്താക്കള്‍ക്കൊന്നും തന്നെ അപക്ഷയത്തിന്റെ അഭാവത്തില്‍ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയില്ലെന്നു കാണാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍