This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്‍ഡ്രോണിക്കസ് III

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്‍ഡ്രോണിക്കസ് III (1296 - 1341)

Andronicus III


ബൈസാന്റിയന്‍ ചക്രവര്‍ത്തി. മൈക്കല്‍ IX-ാമന്റെ (1277-1320) പുത്രനും അന്‍ഡ്രോണിക്കസ് II-ാമന്റെ (1258-1332) പൌത്രനുമായ ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര് അന്‍ഡ്രോണിക്കസ് III പലിയോലോഗസ് എന്നാണ്. ഒരു വീരസാഹസികനായിരുന്ന അന്‍ഡ്രോണിക്കസിന്റെ സാഹസങ്ങള്‍, പിതാവിന്റെയും സഹോദരന്റെയും മരണത്തിനിടയാക്കി. ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് 1325-ല്‍ ഇദ്ദേഹം സാമ്രാജ്യത്തിലെ സഹചക്രവര്‍ത്തിയായി. 1328 മേയില്‍ പിതാമഹനെ സ്ഥാനത്യാഗം ചെയ്യിച്ച് ചക്രവര്‍ത്തിയായി. ഇദ്ദേഹം തുര്‍ക്കികളും സെര്‍ബുകളുമായി നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടു. ഗ്രീക് ഭരണത്തിലായിരുന്ന എപ്പിറസ്, തെസ്സലി എന്നീ ഭൂവിഭാഗങ്ങള്‍ മോചിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ നേട്ടം. നാവികസേന ഇദ്ദേഹം പുനഃസംഘടിപ്പിച്ചു. 1341 ജൂണ്‍ 15-ന് അന്‍ഡ്രോണിക്കസ് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍