This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്റോണൈന്‍ കോട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:10, 7 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.253 (സംവാദം)

അന്റോണൈന്‍ കോട്ട

അിീിശില ണമഹഹ


സ്കോട്ട്ലന്‍ഡിലെ പഴയ ഒരു റോമന്‍ കോട്ട. അന്റോണിനസ് പയസി(എ.ഡി. 86-161)ന്റെ കീഴില്‍ ഗവര്‍ണര്‍ ആയിരുന്ന ലോലിയസ് അര്‍ബിക്കസ് എ.ഡി. 142-ല്‍ പണിയിച്ചതാണിത്. ഫോര്‍ത്ത്, ക്ളൈഡ് എന്നീ നദികളുടെ മുഖങ്ങളെ തമ്മില്‍ ബന്ധിക്കുന്ന ഈ കോട്ടയ്ക്ക് ഏതാണ്ട് 56 കി.മീ. നീളവും ഏകദേശം 7 കി.മീ. ഉയരവുമുള്ള തിട്ടയുണ്ടായിരുന്നു. പടിഞ്ഞാറു ഭാഗത്ത് പൊറ്റയും കിഴക്ക് ചെളിയും ചേര്‍ത്താണ് ഇത് നിര്‍മിച്ചത്. അടിത്തറ 6 കി.മീ. വീതിയില്‍ കല്ലു പടുത്തുണ്ടാക്കിയതാണ്. അതിനോടു ചേര്‍ന്ന് ശ.ശ. 4 കി.മീ. ആഴമുള്ള കിടങ്ങ് കുഴിച്ചിരുന്നു. ഇതിന്റെ പ്രതിരോധാര്‍ഥം ഏതാണ്ട് 19-ഓളം കൊത്തളങ്ങള്‍ ഉണ്ടായിരുന്നു. ഇവയില്‍ മമ്രില്ലിസ് കൊത്തളത്തിന് 2.53 ഹെക്ടര്‍ വിസ്തീര്‍ണമുണ്ടായിരുന്നു. ഇത് പടത്തലവന്റെ ആസ്ഥാനമായിരുന്നുവെന്ന് ഊഹിക്കപ്പെടുന്നു. മറ്റുള്ളവയുടെ വിസ്തീര്‍ണം 0.40 മുതല്‍ 1.62 ഹെക്ടര്‍ വരെ വരും. മറ്റു സാധാരണ കോട്ടകള്‍ക്ക്, പ്രത്യേകിച്ച് ഹാഡ്രിയന്‍ കോട്ടയ്ക്ക്, ഇതുപോലെ ദുര്‍ഗമന്ദിരങ്ങളോ താഴികക്കുടങ്ങളോ ഗോപുരങ്ങളോ ഉണ്ടായിരുന്നില്ല. കൊത്തളങ്ങള്‍ തടികൊണ്ടു നിര്‍മിക്കപ്പെട്ടവയായിരുന്നു. ഈ മതില്‍ ബ്രിട്ടനിലെ റോമന്‍ ഗവര്‍ണറായിരുന്ന അഗ്രിക്കോള നിര്‍മിച്ച (എ.ഡി. 81) ഒരു താത്കാലിക അതിര്‍ത്തിക്കോട്ടയുടെ സ്ഥാനത്തുതന്നെയാണ് പണിയപ്പെട്ടതെന്ന് ഉത്ഖനനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മൂന്ന് ബ്രിട്ടിഷ് സേനാവ്യൂഹങ്ങളാണ് ഇതിന്റെ പണിയില്‍ ഏര്‍പ്പെട്ടിരുന്നത്. ഓരോ വ്യൂഹവും നിര്‍മിച്ച പണിയുടെ ദൈര്‍ഘ്യം ശിലകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.


ഹാഡ്രിയന്‍ കോട്ടയേക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞ ഒരു പ്രതിരോധദുര്‍ഗം ഉണ്ടാക്കുക എന്ന ആശയമായിരിക്കണം ഈ കോട്ട പണികഴിപ്പിക്കാന്‍ പ്രേരണ നല്കിയത്. സൈന്യങ്ങള്‍ക്ക് ചുറ്റി നടക്കാനുള്ള സൌകര്യം ഉണ്ടായിരിക്കണമെന്ന് ഉദ്ദേശിച്ചിരുന്നതുകൊണ്ടായിരിക്കാം പ്രത്യേകിച്ച് കാവല്‍മന്ദിരങ്ങളോ ഗോപുരങ്ങളോ ഇതില്‍ ഏര്‍പ്പെടുത്താതിരുന്നത്. ഏതായാലും ഈ പദ്ധതി അത്ര വിജയപ്രദമായിരുന്നില്ല. രണ്ടു പ്രാവശ്യം ഈ കോട്ട ആക്രമണവിധേയമായി; കുറെ നാശനഷ്ടങ്ങളുമുണ്ടായി. എ.ഡി.

200-ാമാണ്ടോടുകൂടി ഈ കോട്ട പരിപൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട നിലയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍