This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തോനെല്ലോ ദ മെസ്സീന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അന്തോനെല്ലോ ദ മെസ്സീന (1414 - 79))
വരി 2: വരി 2:
Antonello Da Messina
Antonello Da Messina
-
ഇറ്റാലിയന്‍ ചിത്രകാരന്‍. സിസിലിയില്‍ മെസ്സീന എന്ന സ്ഥലത്ത് ജനിച്ച ഇദ്ദേഹം നേപ്പിള്‍സില്‍ നിന്നാണ് ചിത്രരചന അഭ്യസിച്ചത്. ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ ആദ്യകാല സന്തതികളില്‍ ഒരാളായിരുന്നു അന്തോനെല്ലോ. ഒരു പ്രത്യേക വെനീഷ്യന്‍ ചിത്രരചനാശൈലിക്കു തന്നെ ഇദ്ദേഹം അടിത്തറ പാകി. തനി ഇറ്റാലിയന്‍ രീതിയും ഫ്ളെമിഷ് സങ്കേതങ്ങളും യഥാതഥ്യാവിഷ്കരണങ്ങളും ഇദ്ദേഹത്തിന്റെ കലാസൃഷ്ടികളില്‍ സമ്യക്കായി മേളിച്ചിരുന്നു. 'ക്രൂശിതരൂപ'വും 'വി. ജെറോം പഠനത്തില്‍' എന്ന ചിത്രവുമാണ് ഇദ്ദേഹത്തിന്റെ ആദ്യകാലസൃഷ്ടികളില്‍ പ്രസിദ്ധി നേടിയത്. മഡോണയും ശിശുവും (Madonna and the child), മംഗലവാര്‍ത്താസമയത്തെ കന്യാമറിയം (Virgin of the Annunciation), മൃതനായ ക്രിസ്തുവും മാലാഖമാരും (The dead Christ with Angels) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രശസ്ത ചിത്രങ്ങള്‍.
+
ഇറ്റാലിയന്‍ ചിത്രകാരന്‍. സിസിലിയില്‍ മെസ്സീന എന്ന സ്ഥലത്ത് ജനിച്ച ഇദ്ദേഹം നേപ്പിള്‍സില്‍ നിന്നാണ് ചിത്രരചന അഭ്യസിച്ചത്. ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ ആദ്യകാല സന്തതികളില്‍ ഒരാളായിരുന്നു അന്തോനെല്ലോ. ഒരു പ്രത്യേക വെനീഷ്യന്‍ ചിത്രരചനാശൈലിക്കു തന്നെ ഇദ്ദേഹം അടിത്തറ പാകി. [[Image:p.no.608.jpg|thumb|200x200px|right|അന്തോനെല്ലോ ദ മെസ്സീന]]തനി ഇറ്റാലിയന്‍ രീതിയും ഫ്ളെമിഷ് സങ്കേതങ്ങളും യഥാതഥ്യാവിഷ്കരണങ്ങളും ഇദ്ദേഹത്തിന്റെ കലാസൃഷ്ടികളില്‍ സമ്യക്കായി മേളിച്ചിരുന്നു. 'ക്രൂശിതരൂപ'വും 'വി. ജെറോം പഠനത്തില്‍' എന്ന ചിത്രവുമാണ് ഇദ്ദേഹത്തിന്റെ ആദ്യകാലസൃഷ്ടികളില്‍ പ്രസിദ്ധി നേടിയത്. മഡോണയും ശിശുവും (Madonna and the child), മംഗലവാര്‍ത്താസമയത്തെ കന്യാമറിയം (Virgin of the Annunciation), മൃതനായ ക്രിസ്തുവും മാലാഖമാരും (The dead Christ with Angels) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രശസ്ത ചിത്രങ്ങള്‍.
-
[[Image:p.no.608.jpg|thumb|200x200px|right|അന്തോനെല്ലോ ദ മെസ്സീന]]
 
എണ്ണച്ചായചിത്രരചനയുടെ ഉപജ്ഞാതാവും ഇദ്ദേഹമാണെന്നു കരുതപ്പെടുന്നു. സാന്‍ കാസ്സിയാനോ ദേവാലയത്തിലെ അള്‍ത്താരയില്‍ അന്തോനെല്ലോയുടെ ആലേഖ്യഭംഗി തെളിഞ്ഞു കാണാം. പ്രശസ്ത സമകാലിക ഇറ്റാലിയന്‍ ചിത്രകാരനായ ഗിയോവന്നി ബെല്ലിനി ഇദ്ദേഹത്തിന്റെ കലാസിദ്ധികളെ ഉദാരമായി ശ്ളാഘിച്ചിട്ടുണ്ട്. അന്തോനെല്ലോ 1479-ല്‍ വെനീസില്‍ നിര്യാതനായി.

05:07, 17 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അന്തോനെല്ലോ ദ മെസ്സീന (1414 - 79)

Antonello Da Messina

ഇറ്റാലിയന്‍ ചിത്രകാരന്‍. സിസിലിയില്‍ മെസ്സീന എന്ന സ്ഥലത്ത് ജനിച്ച ഇദ്ദേഹം നേപ്പിള്‍സില്‍ നിന്നാണ് ചിത്രരചന അഭ്യസിച്ചത്. ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ ആദ്യകാല സന്തതികളില്‍ ഒരാളായിരുന്നു അന്തോനെല്ലോ. ഒരു പ്രത്യേക വെനീഷ്യന്‍ ചിത്രരചനാശൈലിക്കു തന്നെ ഇദ്ദേഹം അടിത്തറ പാകി.
അന്തോനെല്ലോ ദ മെസ്സീന
തനി ഇറ്റാലിയന്‍ രീതിയും ഫ്ളെമിഷ് സങ്കേതങ്ങളും യഥാതഥ്യാവിഷ്കരണങ്ങളും ഇദ്ദേഹത്തിന്റെ കലാസൃഷ്ടികളില്‍ സമ്യക്കായി മേളിച്ചിരുന്നു. 'ക്രൂശിതരൂപ'വും 'വി. ജെറോം പഠനത്തില്‍' എന്ന ചിത്രവുമാണ് ഇദ്ദേഹത്തിന്റെ ആദ്യകാലസൃഷ്ടികളില്‍ പ്രസിദ്ധി നേടിയത്. മഡോണയും ശിശുവും (Madonna and the child), മംഗലവാര്‍ത്താസമയത്തെ കന്യാമറിയം (Virgin of the Annunciation), മൃതനായ ക്രിസ്തുവും മാലാഖമാരും (The dead Christ with Angels) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രശസ്ത ചിത്രങ്ങള്‍.

എണ്ണച്ചായചിത്രരചനയുടെ ഉപജ്ഞാതാവും ഇദ്ദേഹമാണെന്നു കരുതപ്പെടുന്നു. സാന്‍ കാസ്സിയാനോ ദേവാലയത്തിലെ അള്‍ത്താരയില്‍ അന്തോനെല്ലോയുടെ ആലേഖ്യഭംഗി തെളിഞ്ഞു കാണാം. പ്രശസ്ത സമകാലിക ഇറ്റാലിയന്‍ ചിത്രകാരനായ ഗിയോവന്നി ബെല്ലിനി ഇദ്ദേഹത്തിന്റെ കലാസിദ്ധികളെ ഉദാരമായി ശ്ളാഘിച്ചിട്ടുണ്ട്. അന്തോനെല്ലോ 1479-ല്‍ വെനീസില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍