This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തിമിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 5: വരി 5:
ജൂല. 11) ചെയ്തു. നോ: ഗെയിസറിക്ക്, മാര്‍ഷ്യന്‍, ലിയോ I, റിസിമര്‍, റോമാസാമ്രാജ്യം
ജൂല. 11) ചെയ്തു. നോ: ഗെയിസറിക്ക്, മാര്‍ഷ്യന്‍, ലിയോ I, റിസിമര്‍, റോമാസാമ്രാജ്യം
 +
[[Category:ജീവചരിത്രം]]

Current revision as of 04:03, 9 ഏപ്രില്‍ 2008

അന്തിമിയസ് (420 - 472)

Anthemius

പശ്ചിമ റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തി. പൌരസ്ത്യ റോമാ ചക്രവര്‍ത്തി മാര്‍ഷ്യന്റെ (396-457) പുത്രി യുഫിമിയ ആയിരുന്നു ഇദ്ദേഹത്തിന്റെ പത്നി. പൌരസ്ത്യ റോമന്‍ ചക്രവര്‍ത്തി ലിയോ-ക (ഭ.കാ. 457-474) അന്തിമിയസിനെ പശ്ചിമ റോമാ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായി (467 ഏ. 12) തെരഞ്ഞെടുത്തു. പ്രാകൃതരായ വാന്‍ഡലുകളുടെ രാജാവായ ഗെയിസറിക്കിന് (428-477) എതിരായി സാമ്രാജ്യത്തെ ഏകീകരിക്കാനായിരുന്നു ലിയോ I, അന്തിമിയസിനെ ചക്രവര്‍ത്തിയായി വാഴിച്ചത്. ഇറ്റലിക്കാരനായ റിസിമര്‍ (5-ാം ശ.) അന്ന് റോമാസാമ്രാജ്യത്തില്‍ ചക്രവര്‍ത്തിമാരെ അധികാരത്തില്‍ ഏറ്റുന്നതിലും നീക്കം ചെയ്യുന്നതിലും ഗണ്യമായ സ്വാധീനശക്തി ചെലുത്തിയിരുന്നു. അദ്ദേഹം നേരത്തെ മജോറിയാനസിനെ പശ്ചിമ റോമാ ചക്രവര്‍ത്തിയായി വാഴിച്ചിരുന്നു. മജോറിയാനസ് 461 ആഗ. 7-ന് വധിക്കപ്പെട്ടതിനാല്‍ ലിബിയസ് സെവറസ് എന്നൊരാളെ പകരം ചക്രവര്‍ത്തിയായി വാഴിച്ചു. 465-ല്‍ ലിബിയസും വധിക്കപ്പെട്ടതോടെ ലിയോ I-ാമന്റെ സ്ഥാനാര്‍ഥിയായ അന്തിമിയസിനെ പശ്ചിമ റോമാചക്രവര്‍ത്തിയാക്കാന്‍ റിസിമര്‍ സമ്മതിച്ചു. അന്തിമിയസിന്റെ പുത്രിയായ ആലിപ്പിയയെ വിവാഹം ചെയ്യാമെന്ന് റിസിമര്‍ വാഗ്ദാനവും ചെയ്തിരുന്നു. പക്ഷേ, താമസിയാതെ റിസിമറും അന്തിമിയസും ശത്രുതയിലായി. മിലാനിലെത്തിയ റിസിമര്‍ 472-ല്‍ അന്തിമിയസിനെതിരായി യുദ്ധം പ്രഖ്യാപിച്ചു. മിലാനിലെ മെത്രാനായ സെയിന്റ് എപ്പിഫേനിയസ്, അന്തിമിയസും റിസിമറും തമ്മില്‍ ഒരു താത്കാലിക സന്ധിയുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നു മൂന്നുമാസം നീണ്ടുനിന്ന യുദ്ധത്തിനു ശേഷം, 472 ജൂല. 1-ന് റിസിമര്‍ റോമാനഗരം കീഴടക്കി. യുദ്ധത്തില്‍ തോറ്റോടിയ അന്തിമിയസ് വേഷപ്രച്ഛന്നനായി വിശുദ്ധ ക്രിസോഗോണസ് പള്ളിഅങ്കണത്തിലെ യാചകരുടെ ഇടയില്‍ ഒളിവില്‍ കഴിച്ചുകൂട്ടി. താമസിയാതെ ഇദ്ദേഹത്തെ ശത്രുക്കള്‍ കണ്ടുപിടിച്ച് ശിരച്ഛേദം (472

ജൂല. 11) ചെയ്തു. നോ: ഗെയിസറിക്ക്, മാര്‍ഷ്യന്‍, ലിയോ I, റിസിമര്‍, റോമാസാമ്രാജ്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍