This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തലാമി, ബെനദത്തോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:02, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്തലാമി, ബെനദത്തോ (1150 - 1230)

Antelami,Benedetto

ഇറ്റാലിയന്‍ പ്രതിമാശില്പി. പാര്‍മാ ഭദ്രാസനദേവാലയത്തിന്റെ ഭിത്തിയില്‍ 1178-ല്‍ നിര്‍മിച്ച ഒരു റിലീഫ് ശില്പത്തില്‍ ബെനദത്തോയുടെ പേര് എഴുതപ്പെട്ടിട്ടുള്ളതുകൊണ്ട് ആ ശില്പശൈലിയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം ഇന്നും അറിയപ്പെടുന്നത്. 1196-ല്‍ ഇതേപട്ടണത്തിലുള്ള ജ്ഞാനസ്നാപന മന്ദിരത്തിലും ഇതുമാതിരി ശില്പങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. ക്രിമോണ, ബോര്‍ഗോസാന്‍ഡോണിയോ, ഫോര്‍ലി, മിലാന്‍, വേഴ്സെലി എന്നിവിടങ്ങളിലും ഇദ്ദേഹത്തിന്റേതെന്നു കരുതപ്പെടുന്ന കലാശില്പങ്ങള്‍ സൂക്ഷിക്കപ്പെട്ടുവരുന്നു. ഈ ശില്പങ്ങളില്‍ ചിലത് ഇദ്ദേഹത്തിന്റെ ശൈലി പിന്‍തുടര്‍ന്ന ശിഷ്യന്മാരുടേതാകാനും ഇടയുണ്ട്. എന്തായാലും ഇദ്ദേഹത്തിന്റെ ലളിതവും ഋജുവുമായ സമീപനം ഈ ശില്പങ്ങളില്‍ വ്യക്തമായി പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍