This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുസ്വാനധ്വനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനുസ്വാനധ്വനി = അനുരണനം കൊണ്ടുണ്ടാകുന്ന ധ്വനി. വാച്യാര്‍ഥത്തേക്കാള...)
 
വരി 3: വരി 3:
അനുരണനം കൊണ്ടുണ്ടാകുന്ന ധ്വനി. വാച്യാര്‍ഥത്തേക്കാള്‍ വ്യംഗ്യാര്‍ഥത്തിനു ചമത്കാരമുണ്ടാകുന്നതാണ് സാഹിത്യത്തിലെ ധ്വനി. വാച്യാര്‍ഥം അപ്രധാനമായിത്തീര്‍ന്ന ക്രമത്തില്‍ വ്യംഗ്യാര്‍ഥം പ്രസക്തമായിത്തുടങ്ങുന്നത് എങ്ങനെയാണെന്ന് കൃത്യമായി മനസ്സിലാക്കാവുന്ന പ്രസ്താവനയാണ് സംലക്ഷ്യക്രമം എന്ന അനുസ്വാനധ്വനി. അനുസ്വാനം എന്നാല്‍ അനുരണനം, മാറ്റൊലി എന്നര്‍ഥം. മണിയടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ക്ഷണികമാണ്. എന്നാല്‍ അതിനെത്തുടര്‍ന്നുളവാകുന്ന സൂക്ഷ്മനാദം ഏറെനേരം മുഴങ്ങുന്നു. അതുപോലെ വാച്യാര്‍ഥത്തിന് ഒരു പരിധിക്കപ്പുറം പ്രവര്‍ത്തനമില്ലെങ്കിലും അതില്‍നിന്നൂറിവരുന്ന വ്യംഗ്യാര്‍ഥം അഥവാ അനുസ്വാനധ്വനി കൂടുതല്‍ രസജനകമായിരിക്കും. ശബ്ദാലങ്കാരങ്ങളെ ഒറ്റയ്ക്കൊറ്റയ്ക്കോ ഒന്നിച്ചോ അടിസ്ഥാനമാക്കി, യഥാക്രമം ശബ്ദശക്ത്യുത്ഥം, അര്‍ഥശക്ത്യുത്ഥം, ഉഭയശക്ത്യുത്ഥം എന്നിങ്ങനെ മൂന്നു തരത്തില്‍ ഇതുണ്ടാകുന്നു. ശബ്ദാധിഷ്ഠിതമെങ്കില്‍ വ്യംഗ്യം വസ്തുവോ അലങ്കാരമോ എന്നതനുസരിച്ചും അര്‍ഥാധിഷ്ഠിതമെങ്കില്‍ വ്യംഗ്യവ്യഞ്ജകങ്ങള്‍ രണ്ടിന്റെയും സ്വഭാവം നോക്കിയും അനുസ്വാനധ്വനിക്ക് വീണ്ടും ഉള്‍പ്പിരിവുകള്‍ കല്പിക്കാം. നോ: ധ്വനി

 +
[[Category:സംഗീതം]]

Current revision as of 10:09, 8 ഏപ്രില്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍