This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുസ്വരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:53, 5 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.59 (സംവാദം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനുസ്വരം

ഒരു ഗാനത്തില്‍ സംഗീതാത്മകത വര്‍ധിപ്പിക്കുന്നതിന് അതിന്റെ സ്വരസംവിധാനത്തില്‍പെട്ട ഒരു അചലസ്വരത്തിന് അഥവാ പൂര്‍ണസ്വരത്തിന് ആവരണമായി ചേര്‍ക്കപ്പെടുന്ന അധികസ്വരം. ഇങ്ങനെ ചേര്‍ക്കപ്പെടുന്ന അധികസ്വരങ്ങള്‍ ചലിക്കുന്ന സ്വരങ്ങളായിരിക്കും. അവ ഊന്നിപാടാറില്ല. സ്വരസ്പര്‍ശംകൊണ്ടു തന്നെ രാഗച്ഛായയ്ക്കും മാറ്റം വരുത്തുന്ന ഇത്തരം സ്വരങ്ങളുടെ ചലനങ്ങള്‍ക്ക് സംഗീതത്തില്‍ വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് അവയ്ക്കു കാരണമായ അനുസ്വരങ്ങളും പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. അനുസ്വരങ്ങള്‍ രാഗാലാപനത്തിലും ഉപയോഗിക്കാറുണ്ട്. നോ: അചലസ്വരങ്ങള്‍


(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍