This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുനാസിക സംസര്‍ഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനുനാസിക സംസര്‍ഗം

തൊട്ടടുത്തു വരുന്ന അനുനാസികശബ്ദത്തിന്റെ സ്വാധീനതമൂലം ഒരു വര്‍ണത്തിന് അനുനാസികസ്വഭാവം ഉണ്ടാകുന്ന വ്യാകരണപ്രക്രിയ. ഉദാ. നെല്+മണി = നെന്‍മണി. അനുനാസികാതിപ്രസരത്തിനു മുന്നോടിയായി ഈ വര്‍ണവികാരം സംഭവിക്കാറുണ്ട്. നിന്‍ + കള്‍ = നിങ്ങള്‍ (ഇവിടത്തെ അനുനാസികം തൊട്ടു പിമ്പേയുള്ള വര്‍ഗത്തെ സ്വാധീനിക്കുന്നു. തന്‍മൂലം 'ന'കാരത്തിന് കവര്‍ഗത്തിന്റെ അനുനാസികമായ 'ങ'കാരം വരുന്നു. വര്‍ണങ്ങള്‍ ഒരേ വര്‍ഗത്തില്‍പ്പെട്ടതാകുമ്പോള്‍ അനുനാസികാതിപ്രസരത്തോളം വ്യാപിക്കുന്ന അനുനാസികസംസര്‍ഗം ഉണ്ടാകുന്നു. (നെഞ്ച്-നെഞ്ഞ്). നോ: അനുനാസികാതിപ്രസരം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍