This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനിതാനായര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനിതാനായര്‍

ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാരി. പാലക്കാട് ജില്ലയിലെ മുണ്ടക്കോട്ടു കുറിശ്ശിയില്‍ മാര്‍ക്കശ്ശേരി ഭാസ്കരന്‍നായരുടെയും പുറയത്ത് കൊണ്ടോട് തൊടി സൌമിനിയുടെയും മകളായി ജനിച്ചു. ചെന്നൈയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അനിതാ നായര്‍ ഒറ്റപ്പാലം എന്‍.എസ്.എസ്. കോളജില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദം നേടി. തുടര്‍ന്നു കുറച്ചുനാള്‍ ടൈംസ് ഒഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു. ആദ്യകഥാസമാഹാരം സറ്റയര്‍ ഒഫ് ദ് സബ്‍വേ 1997-ലും രണ്ടാമത്തെ കൃതിയായ ബെറ്റര്‍മാന്‍ (നോവല്‍) 2000-ലും പ്രസിദ്ധീകരിച്ചു. 2001-ല്‍ പ്രസിദ്ധീകരിച്ച ലേഡീസ് കൂപ്പെയാണ് ഇവരുടെ ശ്രദ്ധേയമായ മറ്റൊരു നോവല്‍. 30-ലേറെ ലോക ഭാഷകളിലേക്ക് ഈ നോവല്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

മലബാര്‍ മൈന്‍ഡ് (2002) ആണ് അനിതാ നായരുടെ ആദ്യകവിതാസമാഹാരം. വെയര്‍ ദ് റെയിന്‍ ഈസ് ബോണ്‍, പമിഫിന്‍ ബുക്ക് ഒഫ് വേള്‍ഡ് മിത്ത്സ് ആന്‍ഡ് ലെജന്റ്സ്, മിസ്ട്രെസ് 2005 എന്നിവയും അനിതയുടെ കൃതികളാണ്. കേരളീയ പാരമ്പര്യകലകളെയും പ്രകൃതിയെയും മറ്റും സംരക്ഷിക്കുന്നതിനായി 'നിള ഫൌണ്ടേഷന്‍' എന്ന സന്നദ്ധസംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു.

(രാധിക. ഒ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍