This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനാര്‍ക്കലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:01, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനാര്‍ക്കലി

മുഗള്‍ രാജകുമാരനായിരുന്ന സലിം (ജഹാംഗീര്‍ ചക്രവര്‍ത്തി) പ്രേമിച്ചിരുന്നതായി കരുതപ്പെടുന്ന പ്രശസ്ത നര്‍ത്തകി. അനാര്‍ക്കലിയും സലിമും തമ്മില്‍ പ്രണയബദ്ധരായി. ഒരു പ്രമുഖ പേര്‍ഷ്യന്‍ നര്‍ത്തകിയായിരുന്ന അവരെ, ഭാവിയിലെ ഇന്ത്യന്‍ ചക്രവര്‍ത്തിയായിത്തീരേണ്ട സലിം പ്രേമിച്ചത്, പിതാവായ അക്ബര്‍ ചക്രവര്‍ത്തിക്ക് ഹിതകരമായില്ല. ചക്രവര്‍ത്തിയുടെ പ്രതിഷേധങ്ങള്‍, ഈ പ്രേമബന്ധത്തെ ഉലച്ചില്ല. ക്രുദ്ധനായ അക്ബര്‍, ഈ യുവസുന്ദരിയെ ഒരു ചെറിയ കല്ലറയ്ക്കകത്തിട്ട് ഇഷ്ടികകൊണ്ട് മൂടിക്കെട്ടി വധിച്ചു. സലിം അവിടെ പാഞ്ഞെത്തിയപ്പോഴേക്കും അനാര്‍ക്കലി മരിച്ചുകഴിഞ്ഞിരുന്നു. ഈ ദുരന്ത പ്രേമകഥയെ ആസ്പദമാക്കി പല ഭാഷകളിലും, നാടകങ്ങളും കാവ്യങ്ങളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ഈ കഥ കേവലം സാങ്കല്പികമാണെന്ന് ഒരു നല്ലവിഭാഗം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍