This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനസ്തേഷ്യസ് I (430 - 518)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനസ്തേഷ്യസ് I (430 - 518)

Anastasius I

ബൈസാന്തിയന്‍ ചക്രവര്‍ത്തി. ഒരു കൊട്ടാര ഉദ്യോഗസ്ഥനായിരുന്ന അനസ്തേഷ്യസിനെ, സീനോ ചക്രവര്‍ത്തിയുടെ വിധവ (അരിയാഡ്നെ) വിവാഹം കഴിക്കുകയും 491-ല്‍ ചക്രവര്‍ത്തിയായി തെരഞ്ഞെടുക്കുകയും ചെയ്തു. അനസ്തേഷ്യസ്, സീനോയുടെ അനുചരന്‍മാരെ അമര്‍ച്ചചെയ്ത് തലസ്ഥാനത്തുനിന്നു ബഹിഷ്കരിക്കുകയും മറ്റു പ്രദേശങ്ങളില്‍ കുടിപാര്‍പ്പിക്കുകയും ചെയ്തു. ഇദ്ദേഹം പേര്‍ഷ്യയുമായി യുദ്ധം ചെയ്തെങ്കിലും ഒടുവില്‍ അവരുമായി സന്ധിയില്‍ ഏര്‍പ്പെടുകയാണുണ്ടായത്. ബാള്‍ക്കന്‍ പ്രദേശങ്ങളിലെ വിവിധ ജനവിഭാഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് തലസ്ഥാന നഗരിയായ കോണ്‍സ്റ്റാന്റിനോപ്പിളിനെ സംരക്ഷിക്കുന്നതിനായി ഇദ്ദേഹം അവിടെ വലിയ കോട്ട (Anastasian Wall) പണികഴിപ്പിച്ചു. ചക്രവര്‍ത്തി ക്രൈസ്തവ സഭയിലെ ഏകസ്വഭാവവാദികളുടെ (Monophysite) പക്ഷക്കാരനായിരുന്നു. തന്മൂലം സിറിയ, ഈജിപ്ത് മുതലായ പ്രദേശങ്ങളില്‍ ചക്രവര്‍ത്തിക്കു സ്വാധീനം വര്‍ധിച്ചെങ്കിലും മറ്റു ഭാഗങ്ങളില്‍ കടുത്ത എതിര്‍പ്പ് നേരിടേണ്ടതായിവന്നു. സാമ്രാജ്യത്തിന്റെ ധനശേഷി വര്‍ധിപ്പിക്കുന്നതില്‍ അനസ്തേഷ്യസ് വിജയം കൈവരിച്ചു. 518 ജൂല. 9-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍