This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനന്ത് നാഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനന്ത് നാഗ്

കാശ്മീര്‍ താഴ്വരയിലെ ഒരു വിനോദസഞ്ചാര കേന്ദ്രം. ജമ്മു-കാശ്മീരിലെ ഝലം നദിയുടെ വടക്കേ കരയില്‍ ശ്രീനഗറില്‍ നിന്നും 56 കി.മീ. തെ. കിഴക്കായി സ്ഥിതി ചെയ്യുന്നു. ഒരു കാലത്ത് കാശ്മീരിന്റെ തലസ്ഥാനമായിരുന്നു. ഇസ്ളാമാബാദ് എന്നായിരുന്നു പട്ടണത്തിന്റെ പഴയ പേര്. ഈ നഗരത്തിന്റെ പ്രാധാന്യം ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ധാരാളം നീരുറവകളും അരുവികളും നഗരത്തിന്റെ രമണീയതയെ വര്‍ധിപ്പിക്കുന്നു. ഇവയിലൊന്നായ അനന്ത് നാഗ് അരുവിയിലെ ജലം ഗന്ധകത്തിന്റെ കലര്‍പ്പുള്ളതാണ്. ഈ ജലം അടുത്തുള്ള ഒരു തടാകത്തില്‍ ശേഖരിക്കപ്പെടുന്നു. ഈ തടാകത്തിലെ മത്സ്യങ്ങള്‍ക്കു പാവനത്വം കല്പിച്ചിട്ടുണ്ട്. മനോഹരമായ ഒരു മുസ്ളിം പള്ളിയും സുസജ്ജമായ ഒരു വേനല്ക്കാലവസതിയും ഈ പട്ടണത്തിന്റെ സവിശേഷതകളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍