This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധിനിവിഷ്ട ശിലാഖണ്ഡങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:15, 23 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധിനിവിഷ്ട ശിലാഖണ്ഡങ്ങള്‍

Exotic blocks


സമീപ ശിലകളുമായി ഘടനാപരമായ ബന്ധമില്ലാതെ ഒറ്റപ്പെട്ടുകാണുന്ന ശിലാരൂപങ്ങള്‍. ഇവ വ്യത്യസ്ത ആകാരത്തിലും പ്രകൃതത്തിലും കണ്ടുവരുന്നു. അധിനിവിഷ്ട ശിലാഖണ്ഡങ്ങളെ ശയനവലന(recumbent fold)ങ്ങളുടെ അവശിഷ്ടങ്ങളായാണ് കരുതിപ്പോരുന്നത്.


ഊറല്‍പാറകളുടെ ഭീമാകാരങ്ങളായ കൂനകള്‍ അധിനിവിഷ്ടശിലാഖണ്ഡങ്ങളായി കണ്ടുവരാറുണ്ട്. അല്പസിലികശിലകളോട് ബന്ധപ്പെട്ടാണ് പലപ്പോഴും ഈ പാറകളിലെ അവസ്ഥിതി. ഈ അല്പസിലിക ശിലകള്‍ അന്തര്‍വേധമോ (intrusive) ബഹിര്‍വേധമോ (extrusive) ആയിരിക്കാം; അധോഭാഗത്തെ മറ്റു അവസാദശിലാസ്തരങ്ങള്‍ക്ക് അനനുസ്തരിതമായി കുഴഞ്ഞുമറിഞ്ഞ് സ്ഥിതിചെയ്യുന്നു.


കുമായോണ്‍ ഹിമാലയസാനുക്കളിലെ ക്രിറ്റേഷ്യസ് ശിലാസമൂഹങ്ങള്‍ തിബറ്റിലെ ഹണ്ഡൂസ് (Hundus) പ്രവിശ്യയുടെയും വ.പടിഞ്ഞാറന്‍ കുമായോണ്‍ പ്രദേശത്തിന്റെയും അതിര്‍ത്തിയിലുള്ള കിയോഗഡ് (Keogarh), ചിതീചൂന്‍ (Chiti chun) എന്നിവിടങ്ങളിലെ പെര്‍മിയന്‍ മീസോസോയിക് ശിലകള്‍, സ്പിതി (spiti) ഷെയിലുകള്‍ക്കും ക്രിറ്റേഷ്യസ് ശിലാനിരകള്‍ക്കും മുകളിലായുള്ള തിബറ്റന്‍ അതിര്‍ത്തിയിലെ നിരകള്‍ എന്നിവയില്‍, അന്യോന്യ ബന്ധമില്ലാത്ത അനവധി അവസാദ ശിലാഖണ്ഡങ്ങളുണ്ട്. അധിനിവിഷ്ട ശിലാഖണ്ഡങ്ങള്‍ക്ക് ഉദാഹരണങ്ങളാണിവ. ശയനവലനങ്ങളുടെ ഡെനൂഡേഷനു (denudation) ശേഷമുള്ള അവശിഷ്ടങ്ങളാണിവയെന്നായിരുന്നു ആദ്യകാലങ്ങളിലെ വിശ്വാസം. ഭൂഭ്രംശം (fault) കൊണ്ടാണ് ഇവ ഉണ്ടായതെന്നും അതല്ല, ക്ളിപ്പെ(clippe)കളോട് സാദൃശ്യമുള്ളതിനാല്‍ വിവര്‍ത്തനിക (tectonic) പ്രതിഭാസത്തിന്റെ ഫലമായി രൂപംകൊണ്ടതാണെന്നും രണ്ടു വാദഗതികള്‍ നിലവിലുണ്ട്. അഗ്നിപര്‍വത സ്ഫോടനത്തെത്തുടര്‍ന്നുള്ള ലാവാപ്രവാഹത്തിലൂടെ ഒഴുകിവന്ന ശിലാഖണ്ഡങ്ങളാണിവ എന്നും വിശ്വസിക്കപ്പെടുന്നു.

(എം.പി. മുരളീധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍