This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഥാനാറിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഥാനാറിക് (? - 381)

Athanaric


വിസിഗോത്തുവര്‍ഗക്കാരുടെ തലവന്‍. റോഥസ്റ്റിയസിന്റെ പുത്രനായ ഇദ്ദേഹം എ.ഡി. 364 മുതല്‍ 376 വരെ ഡേഷിയ (Dacia) ഭരിച്ചു. രാജാവ് എന്നതിനെക്കാളും ന്യായാധിപനെന്ന പദവിയാണ് ഇദ്ദേഹം ഇഷ്ടപ്പെട്ടത്. റോമാചക്രവര്‍ത്തിയായിരുന്ന വാലന്‍സ് (367-369) അഥാനാറിക്കിനെ യുദ്ധത്തില്‍ തോല്പിച്ചു. സന്ധിസംഭാഷണങ്ങള്‍ക്കായി അഥാനാറിക്കിന്റെ രാജ്യത്തിലേക്കു പോകാന്‍ വാലന്‍സും, വാലന്‍സിന്റെ രാജ്യത്തിലേക്കു പോകാന്‍ അഥാനാറിക്കും വിസമ്മതിച്ചു; അവിശ്വാസികളുടെ നാട്ടിലേക്കു പോകുന്നതു റോമാചക്രവര്‍ത്തിക്ക് അഭിമാനക്ഷതമായി തോന്നി; ഒരു ക്രൈസ്തവ രാജ്യത്തില്‍ പോകുവാന്‍ അഥാനാറിക്കിനും ഇഷ്ടമുണ്ടായിരുന്നില്ല. ഇരുകൂട്ടരുടെയും രാജ്യങ്ങളുടെ അതിരായി അംഗീകരിക്കപ്പെട്ട ഡാന്യൂബ് നദിയില്‍ വള്ളങ്ങള്‍കൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍വച്ചാണ്, ഈ രണ്ടു രാഷ്ട്രത്തലവന്മാര്‍ സമ്മേളിച്ച് സന്ധിസംഭാഷണങ്ങള്‍ നടത്തിയത്. യൂറോപ്പില്‍ പ്രവേശിച്ച ഹൂണവര്‍ഗക്കാരുടെ ആക്രമണഫലമായി (376) അഥാനാറിക്ക് രാജ്യത്തില്‍നിന്ന് പലായനം ചെയ്ത്, ട്രാന്‍സില്‍വേനിയാ മലകളില്‍ അഭയംതേടി. ഓസ്റ്റ്രഗോത്തുകളുടെ ആക്രമണം മൂലം അഥാനാറിക് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ചക്രവര്‍ത്തിയായിരുന്ന തിയീഡാഷ്യസ് ക-നെ (346-395) അഭയം പ്രാപിച്ചു. 381 ജനു. 25-ന് അവിടെ വച്ച് ഇദ്ദേഹം നിര്യാതനായി. നോ: വിസിഗോത്തുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍