This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതുലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:19, 23 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അതുലന്‍ (12-ാം ശ.)

കേരളീയ സംസ്കൃത കവി. മൂഷകവംശം എന്ന 15 സര്‍ഗങ്ങളുള്ള മഹാകാവ്യത്തിന്റെ രചയിതാവാണ് ഇദ്ദേഹം. 12-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ ജീവിച്ചിരുന്ന ഇദ്ദേഹം ഏഴിമലയ്ക്കടുത്തായി കോലപട്ടണം ആസ്ഥാനമായി ഭരണം നടത്തിയിരുന്ന മൂഷിക രാജവംശ പരമ്പരയിലെ ശ്രീകണ്ഠന്‍ എന്ന രാജാവിന്റെ സദസ്യനായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

ഏഴിമല എന്നതിന്റെ ആദ്യരൂപം എലിമല എന്നായിരുന്നുവെന്നും എലിമല ആസ്ഥാനമായുള്ള രാജവംശം മൂഷകവംശം എന്നറിയപ്പെട്ടതാകാമെന്നും പറയപ്പെടുന്നു. മൂഷകവംശമെന്ന മഹാകാവ്യത്തില്‍ പ്രതിപാദിക്കുന്നത് ഈ വംശത്തെക്കുറിച്ചായിരിക്കുമെന്നും പറയുന്നു. ഒന്നാം രാമഘടമൂഷികന്‍ മുതല്‍ ശ്രീകണ്ഠന്‍ വരെ പ്രസ്തുത വംശത്തിലെ 115 രാജാക്കന്മാരെക്കുറിച്ച് ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നു. അവസാന സര്‍ഗത്തില്‍ - കവി തന്റെ സമകാലികനായ ശ്രീകണ്ഠന്‍ അഥവാ കണ്ടകാരിവര്‍മനെക്കുറിച്ചു വര്‍ണിക്കുന്നു. ഇതില്‍ നിന്നും അതുലന്‍ ജീവിച്ചിരുന്നത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണെന്ന് കണക്കാക്കപ്പെടുന്നു. 1012-നും 1043-നും ഇടയ്ക്കുള്ള കാലമാണ് ശ്രീകണ്ഠന്റെ ഭരണകാലമെന്നും ഈ കാലയളവിലാണ് അതുലന്‍ ജീവിച്ചിരുന്നത് എന്നും ഊഹിക്കപ്പെടുന്നു.

തപതീ സംവരണം, സുഭദ്രാധനഞ്ജയം എന്നീ സംസ്കൃതനാടകങ്ങള്‍ക്ക് ആട്ടപ്രകാരവും ക്രമദീപികയും രചിച്ച തോലന്‍ എന്ന മഹാകവിയും അതുലനാണെന്നും അതുലന്‍ ലോപിച്ച് തോലനായതാകാമെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ഒരു വിഭാഗം വിദഗ്ധര്‍ മറിച്ചും അഭിപ്രായപ്പെടുന്നു.

(പ്രിയ വി.ആര്‍.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A4%E0%B5%81%E0%B4%B2%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍