This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിസൂക്ഷ്മദര്‍ശിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:21, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അതിസൂക്ഷ്മദര്‍ശിനി

Ultra microscope

അത്യന്തസൂക്ഷ്മപദാര്‍ഥങ്ങളുടെ പരിശോധനയ്ക്കും പഠനത്തിനും ഉപയോഗിക്കുന്ന ഒരു ഭൌതികസംവിധാനം. അസാധാരണമായ ആവര്‍ധനശേഷിയുള്ള ഉപകരണമാണെന്ന് പേരുകൊണ്ട് സൂചിപ്പിക്കപ്പെടുന്നെങ്കിലും അപ്രകാരമുള്ള ഒരു ഉപകരണമല്ല ഇത്. അതിസൂക്ഷ്മപദാര്‍ഥങ്ങളില്‍ പ്രദീപ്തിയുണ്ടാക്കുന്ന ഒരു പ്രത്യേക സംവിധാനത്തെയാണ് ഈ പദം സൂചിപ്പിക്കുന്നത്.


കൊളോയിഡകണങ്ങള്‍ (Colloidal particles), മഞ്ഞുതുള്ളികള്‍ (fog drops), പുകയുടെ അംശം എന്നീ അതിസൂക്ഷ്മപദാര്‍ഥങ്ങള്‍ അത്യധികം ഇരുണ്ട പശ്ചാത്തലത്തില്‍ ദ്രവനിലംബനത്തിലോ വാതകനിലംബനത്തിലോ (liquid or gaseous suspension) വച്ച് പ്രദീപ്തമാക്കുന്നു. വീക്ഷണതലത്തിലേക്കു തീക്ഷ്ണപ്രകാശം കടത്തിയാണ് പ്രദീപ്തമാക്കുന്നത്. വീക്ഷണതലം കോണികാകൃതിയില്‍ ആയിരിക്കും. പ്രകാശത്തിന്റെ പ്രകീര്‍ണന (scattering) പരീക്ഷണങ്ങളില്‍ ഈ വീക്ഷണതലത്തെ 'ടിന്‍ഡല്‍കോണ്‍' (tyndall cone) എന്നു വിളിക്കുന്നു. സാധാരണ സൂക്ഷ്മദര്‍ശിനിയില്‍, ദൃശ്യമായ പ്രതിച്ഛായ ഉണ്ടാക്കാന്‍ കഴിയാത്തത്ര ചെറിയ പദാര്‍ഥങ്ങള്‍ ഈ സംവിധാനംകൊണ്ട് ചെറിയ വിഭംഗനവളയങ്ങള്‍ (diffraction rings) സൃഷ്ടിക്കുന്നു. ഇരുണ്ട പശ്ചാത്തലത്തില്‍ സൂക്ഷ്മവും തെളിഞ്ഞതുമായ പ്രകാശപ്പൊട്ടുകളായി ഈ വളയങ്ങള്‍ കാണാവുന്നതാണ്.

പദാര്‍ഥ കണങ്ങളില്‍നിന്നു പുറപ്പെടുന്ന പ്രകാശ രശ്മികള്‍ അവയുടെ സംഖ്യ, സ്ഥാനം, ബ്രൌണിയന്‍ ചലനം (brownian movement) എന്നിവ വെളിപ്പെടുത്തുന്നു. ഏറ്റവും സൂക്ഷ്മമായ മാലിന്യങ്ങള്‍ കണ്ടെത്താനും സൂക്ഷ്മജീവികളുടെ വളര്‍ച്ച മനസ്സിലാക്കാനും അതിസൂക്ഷ്മദര്‍ശിനിയുടെ തത്ത്വം പ്രയോജനപ്പെടുത്താറുണ്ട്. ലായനികളില്‍ രൂപപ്പെടുന്ന പരലുകള്‍ (crystals) കണ്ടുപിടിക്കാനും കൃത്രിമ നാരുകളുടെ ഘടന മനസ്സിലാക്കാനുംഇത് ഉപകരിക്കുന്നു. നോ: കോളോയിഡ്, പ്രകാശവിപഥനം, പ്രകീര്‍ണനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍