This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണ്ണാറാവു മിര്‍ജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അണ്ണാറാവു മിര്‍ജി (1918 - 75)

കന്നഡ സാഹിത്യകാരന്‍. മുഴുവന്‍പേര്: അണ്ണപ്പ അപ്പണ്ണ മിര്‍ജി. 1918-ല്‍ മൈസൂറിലെ ബെല്‍ഗാം ജില്ലയില്‍പ്പെട്ട സേഡവാളയില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം സ്വന്തം ഗ്രാമത്തിലുള്ള സ്കൂളില്‍ നടത്തി. 1948-ല്‍ ധാര്‍വാഡ് ട്രെയിനിങ് കോളജില്‍നിന്ന് അധ്യാപന പരിശീലനംനേടി.

അണ്ണാറാവു മിര്‍ജി

ഒരു സാഹിത്യകാരന്‍ എന്ന നിലയില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ അണ്ണാറാവു വിഖ്യാതി നേടി. ആദ്യകാലങ്ങളില്‍ 'ഇന്ദുതനയ' എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത്. സാഹിത്യവിമര്‍ശകന്‍, ചെറുകഥാകൃത്ത്, നോവല്‍ കര്‍ത്താവ് എന്നീ നിലകളില്‍ ലബ്ധപ്രതിഷ്ഠന്‍. നിസര്‍ഗ, രാഷ്ട്രപുരുഷ, അശോകചക്രാ, പ്രതിസന്‍കാറ, രാമണ്ണമാസ്റ്റര്‍, ജൈനധര്‍മ, ദത്തവാണി, ലേഖനകലെ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ഇവയില്‍ ജൈനധര്‍മ എന്ന ഗ്രന്ഥം കന്നഡ മതസാഹിത്യത്തിന് ഈടുറ്റ ഒരു സംഭാവനയാണെന്ന് നിരൂപകന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബൃഹത്തായ നോവലുകള്‍ കന്നഡ നോവല്‍സാഹിത്യത്തില്‍ ഒരു വഴിത്തിരിവിനെ കുറിക്കുന്നു. 1970-ല്‍ കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി. 1975 ഡി. 2-ന് ഇദ്ദേഹം അന്തരിച്ചു.

(റ്റി. ഉബൈദ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍