This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡ്മിറല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഡ്മിറല്‍

Admiral

നാവികസേനയുടെ തലവന്‍. 'സമുദ്രാധിപന്‍' എന്ന് അര്‍ഥമുള്ള 'അമീര്‍-അല്‍-ബഹര്‍' എന്ന അറബിപദമാണ് അഡ്മിറലിന്റെ മൂലരൂപം. 11-13 ശ.-ങ്ങളില്‍ നടന്ന കുരിശുയുദ്ധങ്ങള്‍ക്കിടയ്ക്ക് അറബിഭാഷയില്‍നിന്ന് ഇംഗ്ളീഷ് ഭാഷയിലേക്ക് കടന്നുവന്ന പല പദങ്ങളില്‍ ഒന്നാണിതെന്ന് കരുതപ്പെടുന്നു. 1297-ലാണ് ഒരു സൈനിക പദവിയെ സൂചിപ്പിക്കാന്‍ ഈ പദം ഇംഗ്ളീഷില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് ചരിത്രരേഖകളില്‍ കാണുന്നു.

നാവികസേനയിലെ അഡ്മിറലിന് കരസേനയിലെ ജനറലിന്റെ സ്ഥാനമാണുള്ളത്. അഡ്മിറലിന്റെ തൊട്ടു കീഴിലുള്ള ഉദ്യോഗസ്ഥനാണ് വൈസ് അഡ്മിറല്‍. ബ്രിട്ടനിലെപ്പോലെ ഇന്ത്യന്‍ നാവികസേനയിലും അഡ്മിറല്‍, വൈസ് അഡ്മിറല്‍ എന്നീ സ്ഥാനങ്ങളുണ്ട്. നോ: നാവികസേന

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍