This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡോവാ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഡോവാ യുദ്ധം

Aduwa,battle of

1896 മാ. 1-ന് എത്യോപ്യയുടെ വടക്കന്‍ പ്രദേശത്തുള്ള അഡോവായില്‍വച്ച് എത്യോപ്യന്‍ സൈന്യവും ഇറ്റാലിയന്‍ സൈന്യവും തമ്മില്‍ നടന്ന യുദ്ധം. 1,20,000 വരുന്ന എത്യോപ്യന്‍ സൈന്യത്തെ ചക്രവര്‍ത്തിയായ മെനിലിക്ക് II-ാമനും (1844-1913), 25,000 വരുന്ന ഇറ്റാലിയന്‍ പട്ടാളത്തെ ജന. ഓറെസ്റ്റെ ബരാഷ്യറും (Gen.Oraste Baratier) ആയിരുന്നു നയിച്ചത്. യുദ്ധത്തില്‍ എത്യോപ്യക്ക് 15,000-നും 16,000-നും ഇടയ്ക്ക് സൈനികര്‍ നഷ്ടപ്പെട്ടപ്പോള്‍, 6,000 ഇറ്റലിക്കാര്‍ വധിക്കപ്പെടുകയും 4,000 പേര്‍ തടവുകാരായി പിടിക്കപ്പെടുകയും ചെയ്തു. ഈ യുദ്ധത്തിന്റെ ഫലമായി എത്യോപ്യക്ക് സ്വാതന്ത്ര്യം ലഭിച്ചു.

അഡോവാ എന്ന സ്ഥലം വീണ്ടും യുദ്ധരംഗമായിത്തീര്‍ന്നത് 1935 ഒ. 6-ന് മുസ്സോളിനി (1883-1945) എത്യോപ്യ ആക്രമിച്ചപ്പോഴാണ്. യുദ്ധാനന്തരം അഡോവായെ എറിത്രിയയോടു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ടാം ലോകയുദ്ധക്കാലത്ത് ബ്രിട്ടീഷുകാരുടേതായിത്തീര്‍ന്ന ഈ സ്ഥലം 1941 ഏ. 5-ന് എത്തിയോപ്പിയയ്ക്ക് തിരികെ ലഭിച്ചു. നോ: എത്യോപ്യ; മെനിലിക്ക് II

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍