This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡോണിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:05, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഡോണിസ്

Adonis

യവനപുരാണങ്ങളില്‍ പുരുഷസൗന്ദര്യത്തിന്റെ മാതൃകയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ദേവന്‍. സിറിയന്‍ രാജാവായ തീയാസിന്റെ മകള്‍ മീറായ്ക്ക് സ്വന്തം പിതാവില്‍ നിന്നുണ്ടായ പുത്രനാണ് അഡോണിസ്. വേട്ടയില്‍ ഒരു കാട്ടുപന്നിയാല്‍ കൊല്ലപ്പെട്ട അഡോണിസിനെ അഫ്രൊഡൈറ്റ് ദേവി അമൃതം തളിച്ച് ജീവിപ്പിച്ചുവത്രേ.
വീനസ്സും അഡോണിസും (പെയിന്‍റിങ്)
തമോദേവതയായ പേസിഫനി ഈ യുവകോമളനെ അഫ്രൊഡൈറ്റിനു വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ അഫ്രൊഡൈറ്റിന്റെ അപേക്ഷപ്രകാരം ഭൂമിയില്‍ എല്ലാ കൊല്ലവും നാലുമാസം വീതം ഇവരില്‍ ഓരോരുത്തരോടുംകൂടി സഹവസിക്കാന്‍ അഡോണിസിനെ അനുവദിച്ചുകൊണ്ട് സിയൂസ് ദേവന്‍ തര്‍ക്കം തീര്‍ത്തു. അഡോണിസിന്റെ ബഹുമാനാര്‍ഥം ആഥന്‍സിലും അലക്സാന്‍ഡ്രിയയിലും മറ്റും വാര്‍ഷികോത്സവങ്ങള്‍ നടത്തിവന്നിരുന്നു. ഒരു കാര്‍ഷിക ദേവനായി അഡോണിസ് ഗണിക്കപ്പെടുന്നു. അതിനാല്‍ ഇദ്ദേഹത്തിന്റെ മരണവും പുനരുത്ഥാനവും, സസ്യജാലത്തിനു ശിശിരത്തില്‍ സംഭവിക്കുന്ന അപചയത്തെയും വസന്തത്തില്‍ ഉണ്ടാകുന്ന പുനരുജ്ജീവനത്തെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A1%E0%B5%8B%E0%B4%A3%E0%B4%BF%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍