This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡിപ്പിക് അമ്ളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:01, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഡിപ്പിക് അമ്ളം

Adipic acid

ഒരു കാര്‍ബണിക അമ്ളം. ഫോര്‍മുല, HOOC. (CH2)4. COOH. ഖരവസ്തുവാണ്. ദ്ര. അ. 150°C ഈ അമ്ളം ആദ്യം ലഭിച്ചത് കൊഴുപ്പില്‍ നിന്നാണ്. കൊഴുപ്പ് എന്നര്‍ഥമുള്ള, ലത്തീന്‍ പദമായ 'അഡെപ്സി'ല്‍ നിന്നാണ് ഈ അമ്ലത്തിന് അഡിപ്പിക് അമ്ലം എന്ന പേരുണ്ടായത്.

സാന്ദ്രനൈട്രിക് അമ്ലംകൊണ്ട് ചാക്രിക ഹെക്സനോള്‍ ഓക്സീകരിച്ച് അഡിപ്പിക് അമ്ലം വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. ഈ പ്രക്രിയയില്‍ അമോണിയം വാനഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രൊ ഫൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ജലം എന്നിവ തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അഡിപ്പിക് അമ്ളം ലഭ്യമാക്കാം.

Image:p288a.png

സോഡിയോ മലോണിക് എസ്റ്ററില്‍നിന്നാരംഭിച്ച് ഉദ്ഗ്രഥനം വഴിയായും ഇതു നിര്‍മിക്കാം.

Image:p288b.png

നൈലോണ്‍-നിര്‍മാണത്തില്‍ ഒരു ഇടയൗഗികമാണ് (Inter-mediate compound) അഡിപ്പിക് അമ്ലം. ഇതിന്റെ ചില എസ്റ്ററുകള്‍ പ്ലാസ്റ്റിക്കുകളുടെയും പോളി യൂറിഥേന്‍-റബറുകളുടെയും വ്യവസായങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍