This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡനോവെര്‍, കോണ്‍റാഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:19, 31 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.219 (സംവാദം)

അഡനോവെര്‍, കോണ്‍റാഡ് (1876 - 1967)

അറലിമൌലൃ, ഗീിൃമറ

ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ളിക്കിന്റെ ആദ്യത്തെ ചാന്‍സലര്‍. ജര്‍മന്‍ രസതന്ത്രജ്ഞന്‍; 1876 ജനു. 5-ന് ജര്‍മനിയില്‍ കൊളോണിലെ ഒരു കത്തോലിക്കാകുടുംബത്തില്‍ ജനിച്ചു. ഫെയ്ബര്‍ഗ്, മ്യൂണിക്, ബേണ്‍ എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നടത്തി. സാമ്പത്തികശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അഡനോവെര്‍ 1906-ല്‍ കൊളോണ്‍ നഗരസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1917-ല്‍ കൊളോണിലെ ചീഫ്മേയറായി; 1933 വരെ തത്സ്ഥാനത്തു തുടര്‍ന്നു. ജര്‍മനിയില്‍ ഹിറ്റ്ലറുടെ നാസിഭരണം സ്ഥാപിതമായതോടുകൂടി (1933) അഡനോവെറിന് എല്ലാ പദവികളും നഷ്ടമായി. 1933-നും 1944-നും ഇടയ്ക്ക് നാസി ഭരണകൂടം ഇദ്ദേഹത്തെ പല പ്രാവശ്യം ജയിലില്‍ അടച്ചു.

ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ (സി.ഡി.യു.) രൂപീകരണത്തില്‍ (1945) മുഖ്യപങ്കു വഹിച്ച അഡനോവെര്‍ ആ പാര്‍ട്ടിയുടെ അധ്യക്ഷനായിത്തീര്‍ന്നു. ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ളിക്കിന്റെ ഭരണഘടനയുണ്ടാക്കിയ പാര്‍ലമെന്ററി കൌണ്‍സിലിന്റെ സ്പീക്കറും (1948-49) ഇദ്ദേഹമായിരുന്നു. 1949, 1953 എന്നീ വര്‍ഷങ്ങളില്‍ അഡനോവെര്‍ ചാന്‍സലറും, 1951 മുതല്‍ 1955 വരെ വിദേശകാര്യമന്ത്രിയുമായിരുന്നു. 1953-ലും 1957-ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ അഡനോവെറിന്റെ കക്ഷി ഭൂരിപക്ഷം നേടി വിജയിച്ചു. 1966 മാ. വരെ ഇദ്ദേഹം ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ ചെയര്‍മാന്‍ സ്ഥാനത്തു തുടര്‍ന്നു. ഉത്തര അത്ലാന്തിക് സഖ്യസംഘടന (ചഅഠഛ), പശ്ചിമയൂറോപ്യന്‍ യൂണിയന്‍ (ണല ൠൃീുലമി ഡിശീി) തുടങ്ങിയ പല അന്താരാഷ്ട്രകൂട്ടുകെട്ടുകളിലും ജര്‍മനി ഭാഗഭാക്കായത് അഡനോവെറിന്റെ ഭരണകാലത്താണ്. നാസിഭരണം താറുമാറാക്കിയ ജര്‍മനിയെ പുനര്‍നിര്‍മാണംമൂലം ഒരു സമ്പന്നരാഷ്ട്രമാക്കിയതില്‍ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്. ബോണിനടുത്ത് റോണ്ടോര്‍ഫില്‍വച്ച് 1967 ഏ. 19-ന് അഡനോവെര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍