This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടയ്ക്കാമണിയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:10, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അടയ്ക്കാമണിയന്‍

കമ്പോസിറ്റേ (Compositae) സസ്യകുടുംബത്തില്‍പെട്ട ഔഷധി. ശാ.നാ. സ്പെയ്റാന്തസ് ഇന്‍ഡിക്കസ് (Sphaeranthus indicus) തെ.ഇന്ത്യയിലെ നെല്‍പ്പാടങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. 60-65 സെ.മീ.-ല്‍ കൂടുതല്‍ ഉയരത്തില്‍ വളരാറില്ല. ഇതില്‍ കാണുന്ന അനവധി സൂക്ഷ്മഗ്രന്ഥികള്‍മൂലം ഒരു പ്രത്യേകഗന്ധം അനുഭവപ്പെടാറുണ്ട്. തണ്ടില്‍ ഒന്നിടവിട്ടു കാണപ്പെടുന്ന ഇലയുടെ അരിക് ദന്തുരമാണ്. ഈ ഓഷധിയില്‍നിന്നും ഇളം ചുവപ്പുനിറമുള്ള ഒരു എണ്ണ ലഭിക്കും. തടി, ഇല, പൂവ് എന്നീ ഭാഗങ്ങളില്‍ സ്ഫീറാന്തിന്‍ (Sphaeranthine) എന്ന ആല്‍ക്കലോയിഡ് അടങ്ങിയിരിക്കുന്നു.

മൂത്രവര്‍ധകൗഷധമായും ആമാശയ രോഗങ്ങള്‍ക്ക് ശമനകാരിയായും ഒരു കീടനാശിനിയായും ഇത് ഉപയോഗിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍