This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഞ്ജന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:55, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഞ്ജ

ഹനുമാന്റെ മാതാവ്. ഇവര്‍ കുഞ്ജരന്‍ എന്ന വാനരന്റെ പുത്രിയും കേസരിയുടെ പത്നിയും ആയിരുന്നു. അഞ്ജന ഗൌതമന്റെ പുത്രിയാണെന്നും മതഭേദമുണ്ട്. ശിവനും പാര്‍വതിയും വാനരരൂപികളായി ലീലാവിലാസങ്ങളിലേര്‍പ്പെട്ടു നടക്കുമ്പോള്‍ പാര്‍വതി ഗര്‍ഭിണിയായിത്തീര്‍ന്നെന്നും വാനരശിശു ജനിക്കുമെന്ന അപമാനത്തില്‍നിന്ന് തന്നെ മുക്തയാക്കണമെന്ന് അപേക്ഷിച്ചതിന്റെ ഫലമായി ആ ഗര്‍ഭത്തെ ശിവന്‍ വായുദേവനെ ഏല്പിച്ചു എന്നും, വായു അത്, സന്താനലാഭത്തിനുവേണ്ടി തപസ്സനുഷ്ഠിച്ചു കഴിയുന്ന അഞ്ജനയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു എന്നും ആ ശിശുവാണ് ഹനുമാനായി പിറന്നതെന്നും വാല്മീകിരാമായണത്തില്‍ പരാമര്‍ശമുണ്ട് (iv 68; 8). അഞ്ജനയുടെ പുത്രനായതുകൊണ്ട് ഹനുമാന് ആഞ്ജനേയന്‍ എന്നും പേരുണ്ടായി. അഞ്ജന പൂര്‍വജന്‍മത്തില്‍ പുഞ്ജികസ്ഥലി എന്ന ദേവസ്ത്രീയായിരുന്നു. ഏതോ ശാപം നിമിത്തമാണ് അവര്‍ വാനരി ആയതെന്നും ഹനുമാനെ പ്രസവിച്ച് ദിവ്യത്വം നേടിയതോടെ ശാപമോക്ഷം ലഭിച്ചുവെന്നും പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍